മലയാളികളുടെ സ്വന്തം താരരാജാവ് മോഹൻലാലിനോടുള്ള സ്നേഹവും ഇഷ്ടവും താരത്തിന്റെ കുടുംബത്തോടും പ്രേക്ഷകർക്കുണ്ട്. താരപുത്രൻ പ്രണവ് മോഹൻലാൽ അച്ഛനെപ്പോലെ വെള്ളിത്തിരയിൽ തന്റെ കഴിവ് പ്രകടിപ്പിച്ചതാണ്. തുടക്കത്തില്‍ താരപുത്രന്‍ എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും പിന്നീട് സ്വന്തം വ്യക്തിത്വത്തിലൂടെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു പ്രണവ്. പ്രണവിന്റെ ജീവിതരീതിയാണ് ആളുകളെ അദ്ദേഹത്തിന്റെ ആരാധകരാക്കിയത്. യാത്രയും സാഹസികതയും ഒരുപോലെ ഇഷ്ടമാണ് പ്രണവിന്. സിനിമയെക്കാൾ ഏറെ യാത്രകളെ പ്രണയിച്ച പ്രണവ് നിലവിൽ സിയേറ നെവാഡയിലാണ് ഉള്ളത്. ഇവിടെ നിന്നുമുള്ള ഫോട്ടോകൾ പ്രണവ് പങ്കുവെച്ചതാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. പടുകൂറ്റൻ മരത്തിൽ വലിഞ്ഞ് കയറുന്ന മലകൾ നോക്കി നിൽക്കുന്ന പ്രണവിനെ ഫോട്ടോകളിൽ കാണാം. ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ പതിവ് കമന്റുകളുമായി ആരാധകരും രംഗത്ത് എത്തി. ‘മകനെ മടങ്ങി വരൂ’, എന്നതാണ് അതിൽ പ്രധാന കമന്റ്. ഒപ്പം വിനീത് ശ്രീനിവാസനോട് പുതിയ സിനിമ ചെയ്യാനും പ്രണവിനെ തിരകെ കൊണ്ടുവരാനും ആരാധകർ പറയുന്നുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1