ന്യൂഡല്‍ഹി : മുന്‍ ചീഫ് ജസ്റ്റിസുമാരെ വിമര്‍ശിച്ചതിന്റെ പേരില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരെ എടുത്ത കോടതിയലക്ഷ്യക്കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്.
2009ല്‍ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയെയും മുന്‍ ചീഫ് ജസ്റ്റിസുമാരെയും രൂക്ഷമായി വിമര്‍ശിച്ചതുമാണ് കേസിനാധാരം. വീഡിയോ കോണ്‍ഫറന്‍സ് മുഖേന വാദം പറയുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും, കോടതികള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് വരെ കേസ് മാറ്റിവെയ്ക്കണമെന്നുമുള്ള പ്രശാന്ത് ഭൂഷന്റെ വാദം കഴിഞ്ഞ തവണ കോടതി അംഗീകരിച്ചിരുന്നില്ല.