ചെങ്ങന്നൂർ: എസ് എൻ ഡി പി യോഗം യൂണിയൻ്റെ ആഭിമുഖ്യത്തിൽ പ്രതിഭാ പുരസ്കാരം 1848-ാം നമ്പർ തുരുത്തിമേൽ ശാഖ ആഡിറ്റോറിയത്തിൽ നടന്നു. മഹാസമ്മേളനം എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്. ഗുരുഭക്തി ഗ്രാമങ്ങളിലാണ്, വിമർശനങ്ങളുടെ നടുവിലും മാറ്റങ്ങൾക്കു വേണ്ടി നിലകൊണ്ടതുകൊണ്ട് വിദ്യാഭ്യാസം, വിവാഹ സഹായം, ചികിത്സാ സഹായം, മൈക്രോ ഫിനാൻസ് ആരംഭിച്ചതും വർഗീയതയുടെ നടുവിൽ എസ് എൻ ഡി പി യോഗം മുൻപോട്ട് കൊണ്ടു പോകുവാൻ സാധിച്ചതും പരീക്ഷകളിൽ ഉന്നത വിജയം നേടിയ എല്ലാ വിദ്യാർത്ഥികളെയും നാക് എ ഗ്രേഡ് കിട്ടിയ എസ്.എൻ കോളേജിനെയും അദ്ദേഹം അനുമോദിച്ചു.
യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.എ.വി ആനന്ദരാജ് (ചെങ്ങന്നൂർ ആർഡിസി ചെയർമാൻ ) മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ മേഖലയിലേയും കലാ – കായികരംഗങ്ങളിലും മികച്ച വിജയം കൈവരിച്ച ചെങ്ങന്നൂർ യൂണിയനിലെ ശാഖകളിലെ പ്രതിഭകളായ 200 ൽ പരം വിദ്യാർത്ഥികൾ ആദരവ് ഏറ്റുവാങ്ങി. ജയദേവൻ ശാന്തികൾ, സൈജു സോമൻ ശാന്തികൾ, ജി.വിവേക് പഞ്ചായത്ത് മെമ്പർ, പ്രസന്നൻ കെ.വി, വികാസ് ദേവൻ, വിജിൻ രാജ്, ഷോൺ മോഹൻ, വിനീത് വിജയൻ, സജീവ് എം, പി.കെ പുരുഷോത്തമൻ, രവി കുട്ടപ്പൻ, ഡി.ഷാജി, പി.എസ്. ചന്ദ്രദാസ്, രാജേഷ്, രമണി കാർത്തികേയൻ, വിഷ്ണുരാജ് എന്നിവർ പ്രസംഗിച്ചു.