തിരുവനന്തപുരം : 22 മത് സാഹിത്യ രത്ന പുരസ്കാരത്തിന് മിനിയേച്ചർ പുസ്തകങ്ങളിലൂടെ ലോക ശ്രദ്ധ നേടിയ സാഹിത്യകാരൻ ഗിന്നസ് സത്താർ ആദൂർ അർഹനായി. മൈക്രോ രചനകൾ നഗ്ന നേത്രങ്ങൾ കൊണ്ട് വായിക്കുവാൻ സാധിക്കുന്ന തരത്തിലുള്ള കുഞ്ഞു പുസ്തകങ്ങളിലാക്കി പ്രസിദ്ധീകരിച്ച് സൗജന്യമായി നൽകിവരുന്ന സത്താർ ആദൂരിന്റെ നൂതനവും വ്യത്യസ്തവുമയ പ്രവർത്തനമാണ് അവാർഡിന് അർഹനാക്കിയത്. ഒരു സെൻറീമീറ്ററിനും 5 സെൻറീമീറ്ററിനും ഇടയിലുള്ള നഗ്ന നേത്രങ്ങൾ കൊണ്ട് വായിക്കുവാൻ സാധിക്കുന്ന 3137 വ്യത്യസ്തമായ പുസ്തകങ്ങൾ രചിച്ചതിന് 2016 ഇൽ ഗിന്നസ് വേൾഡ് റെക്കോർഡ്സ് നേടിയതിലൂടെ സാഹിത്യ പ്രവർത്തനം നടത്തി ഗിന്നസ് ബുക്കിൽ ഇടം നേടുന്ന ആദ്യത്തെ ഏഷ്യക്കാരനായി മാറിയ സത്താർ ആദൂർ നിലവിൽ ഓൾ ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡേഴ്സ് കേരള (ആഗ്രഹ് ) ന്റെ സംസ്ഥാന പ്രസിഡന്റാണ്. 2024 ജനുവരി പതിനൊന്നാം തിയ്യതി തിരുവനന്തപുരം മസ്കറ്റ് ഹോട്ടൽ സിംഫണി കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കുന്ന പ്രവാസി ഭാരതി സെലിബ്രേഷൻഡേയിൽ വെച്ച് കർണാടക സ്പീക്കർ യു. ടി. കാദർ, പോണ്ടിച്ചേരി ഹോം മിനിസ്റ്റർ എ. നമശിവായം എന്നിവർ ചേർന്ന് സമ്മാനിക്കുമെന്ന് എൻ ആർ.ഐ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ പ്രവാസി ബന്ധു ഡോ. എസ് അഹമ്മദ് അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033