കോശവിഭജനം, പ്രോട്ടീന്‍ സമന്വയം, കുഞ്ഞിന്റെ വളര്‍ച്ച എന്നിവയില്‍ സിങ്ക് നിര്‍ണായക പങ്ക് വഹിക്കുന്നു. അതിനാല്‍, മതിയായ സിങ്ക് ലഭിക്കുന്നതിന് ഗര്‍ഭിണികള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. അമ്മയുടെയും കുഞ്ഞിന്റെയും പോഷകാഹാര ആവശ്യകതകള്‍ മൂലം, സിങ്കിന്റെയും മറ്റ് മൈക്രോ ന്യൂട്രിയന്റുകളുടെയും കുറവുകള്‍ ഗര്‍ഭകാലത്ത് അനുഭവപ്പെടാം. ഗര്‍ഭകാലത്ത് ഉണ്ടാകുന്ന സിങ്കിന്റെയും മറ്റ് പോഷകങ്ങളുടെയും കുറവ് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം. ഗര്‍ഭകാലത്ത്, അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് സിങ്ക് വളരെ പ്രധാനമാണെന്ന് ന്യൂട്രീഷ്യനിസ്റ്റുകള്‍ വ്യക്തമാക്കുന്നു. ആരോഗ്യകരമായ ഗര്‍ഭധാരണത്തിന് സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. ?ഗര്‍ഭകാലത്ത് ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
അമരന്ത്: ഇതില്‍ ഫൈബര്‍, പ്രോട്ടീന്‍, മഗ്‌നീഷ്യം, മാംഗനീസ്, ഇരുമ്പ്, സിങ്ക് എന്നിവ അടങ്ങിയിരിക്കുന്നു. അമരന്ത് വിവിധ തരത്തില്‍ തയ്യാറാക്കി നിങ്ങളുടെ ഭക്ഷണത്തില്‍ ചേര്‍ക്കാവുന്നതാണ്. പയര്‍: സസ്യാധിഷ്ഠിത പ്രോട്ടീന്റെ ഒരു മികച്ച ഉറവിടമാണ് പയര്‍. സിങ്കിന്റെയും മറ്റ് അവശ്യഘടകങ്ങളുടെയും സമ്പന്നമായ ദാതാവായതിനാല്‍ പയര്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ചേര്‍ക്കേണ്ടത് പ്രധാനമാണ്. ബദാം: പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് ബദാം. ബദാം ഒരു മികച്ച ലഘുഭക്ഷണമാണ്. കുതിര്‍ത്ത ബദാം രാവിലെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും.
കശുവണ്ടി: നാരുകള്‍, പ്രോട്ടീന്‍, നല്ല കൊഴുപ്പ് എന്നിവയുടെ മികച്ച ഉറവിടമാണ് കശുവണ്ടി. കശുവണ്ടിപ്പരിപ്പില്‍ നിന്ന് നിങ്ങള്‍ക്ക് ചെമ്പ്, സിങ്ക്, മഗ്‌നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയും ലഭിക്കും. എള്ള്: കാത്സ്യം, പ്രോട്ടീന്‍, നാരുകള്‍ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് എള്ള്. സലാഡുകള്‍, ബ്രെഡ്, മഫിനുകള്‍ തുടങ്ങി വ്യത്യസ്ത വിഭവങ്ങളില്‍ എള്ള് ചേര്‍ക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. സൂര്യകാന്തി വിത്തുകള്‍: പ്രധാനപ്പെട്ട നിരവധി പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് സൂര്യകാന്തി വിത്തുകള്‍. സൂര്യകാന്തി വിത്തുകള്‍ കഴിക്കുന്നതിലൂടെ നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ വീക്കം കുറയ്ക്കാനും കഴിയും. പനീര്‍: പനീര്‍ സസ്യാഹാരികള്‍ക്ക് പ്രോട്ടീന്റെ ഒരു നല്ല ഉറവിടമാണ്. പനീര്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കും.