Saturday, July 5, 2025 9:18 pm

ഗര്‍ഭിണിയെ അതിര്‍ത്തിയില്‍ തടഞ്ഞ സംഭവം വിവാദമായതോടെ അനുമതി നല്‍കി കണ്ണൂര്‍ ജില്ലാഭരണകൂടം

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ: കര്‍ണാടക അധികൃതരുടെ അനുമതി ഉണ്ടായിട്ടും കേരളത്തിലേക്ക്‌ കടക്കാനായി മുത്തങ്ങ ചെക്ക്‌പോസ്‌റ്റില്‍ മണിക്കൂറുകളോളം കാത്തു കിടന്ന്‌  തിരിച്ചുപോവേണ്ടി വന്ന ഗര്‍ഭിണിയോട്‌ കനിഞ്ഞ്‌ അധികൃതര്‍. മുത്തങ്ങ ചെക്ക്‌പോസ്‌റ്റ്‌ വഴി കടത്തി വിടാമെന്ന്‌ ജില്ലാ ഭരണകൂടം അറിയിച്ചു. യുവതിക്ക്‌ അതേ വാഹനത്തില്‍ തന്നെ നാട്ടിലേക്ക്‌ എത്താം. ഇത്‌ സംബന്ധിച്ച്‌ കണ്ണൂര്‍ കളക്ടറേറ്റില്‍ നിന്ന്‌ ഉടന്‍ ഉത്തരവിറങ്ങും.

9 മാസം ഗര്‍ഭിണിയായ തലശേരി സ്വദേശി ഷിജിലക്കാണ്‌ മണിക്കൂറുകളോളം അതിര്‍ത്തിയില്‍ കാത്തുകിടന്നതിന്‌ ശേഷം മടങ്ങി പോവേണ്ടി വന്നത്‌. ചെക്ക്‌ പോസ്‌റ്റ്‌ കടത്തി വിടാതിരുന്നതോടെ ഇവര്‍ മൈസൂരിലെ ബന്ധുവീട്ടിലേക്ക്‌ തിരിച്ചു. എന്നാല്‍ മടങ്ങുന്നതിന്‌ ഇടയില്‍ വഴിതെറ്റിയതോടെ രാത്രി മുഴുവന്‍ ഇവര്‍ക്ക്‌ കാറില്‍ കഴിയേണ്ടി വന്നു. സംഭവം വാര്‍ത്തയായതോടെ ജില്ലാ ഭരണകൂടം യുവതിക്ക്‌ തുണയായി എത്തി.

ബംഗളൂരുവില്‍ നിന്ന്‌ മുത്തങ്ങ ചെക്ക്‌പോസ്‌റ്റില്‍ എത്തിയ യുവതി ആറ്‌ മണിക്കൂറോളമാണ്‌ ഇവിടെ കുടുങ്ങി കിടന്നത്‌. അതിര്‍ത്തി കടത്തിവിടാന്‍ ചെക്ക്‌പോസ്‌റ്റിലെ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. കണ്ണൂര്‍ കളക്ടറേറ്റില്‍ നിന്ന്‌ ചെക്ക്‌പോസ്‌റ്റ്‌ കടത്തി വിടാനുള്ള അനുമതി കത്ത്‌ അയച്ചു എന്നറിയിച്ചതിനെ തുടര്‍ന്നാണ്‌ മുത്തങ്ങ ചെക്ക്‌പോസ്‌റ്റില്‍ എത്തിയത്‌.

എന്നാല്‍ കണ്ണൂര്‍ കളക്ടറേറ്റില്‍ നിന്ന്‌ അനുമതി കത്ത്‌ ലഭിച്ചിട്ടില്ലെന്ന്‌ ചെക്ക്‌പോസ്‌റ്റിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചെക്ക്‌പോസ്‌റ്റില്‍ വെച്ച്‌ മോശമായാണ്‌ ഉദ്യോഗസ്ഥര്‍ പെരുമാറിയത്‌ എന്ന്‌ ഷിജിലയും ഭര്‍ത്താവും ആരോപിക്കുന്നു. കര്‍ണാടക അധികൃതര്‍ നല്‍കിയ യാത്ര അനുമതി ഇവരുടെ കയ്യിലുണ്ടായിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗാസ വംശഹത്യയില്‍ ഇസ്രയേലിനെതിരെ ഡിജിറ്റല്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സി പി എം

0
തിരുവനന്തപുരം: ഗാസ വംശഹത്യയില്‍ ഇസ്രയേലിനെതിരെ ഡിജിറ്റല്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സി...

അങ്ങാടിക്കൽ തെക്ക് പാണൂർ ശ്രീ നാരായണ ഗുരുമന്ദിരത്തിൻ്റെ ഗോൾഡൻ ജൂബിലി ആഘോഷം ഡിസംബർ 25,26,27...

0
കൊടുമൺ : അങ്ങാടിക്കൽ തെക്ക് പാണൂർ ശ്രീ നാരായണ ഗുരുമന്ദിരത്തിൻ്റെ ഗോൾഡൻ...

കേരളത്തിലെ ആദ്യത്തെ ‘സ്‌കിൻ ബാങ്ക്’ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവർത്തനസജ്ജമായി

0
തിരുവനന്തപുരം: ഗുരുതരമായി പൊള്ളലേറ്റവർക്ക് ആശ്വാസമായി, കേരളത്തിലെ ആദ്യത്തെ 'സ്‌കിൻ ബാങ്ക്' തിരുവനന്തപുരം...

പാലക്കാട് നിപ സ്ഥിരീകരിച്ച 39 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

0
പാലക്കാട്: പാലക്കാട് തച്ചനാട്ടുകരയിൽ നിപ സ്ഥിരീകരിച്ച 39 കാരിയുടെ ആരോഗ്യനില ഗുരുതരമായി...