Sunday, July 6, 2025 6:27 pm

ഗര്‍ഭിണികള്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പരിശോധനാ സൗകര്യം ഒരുക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക്ക്ഡൗണ്‍ മൂലം മാര്‍ച്ച് 25 മുതല്‍ ഗര്‍ഭിണികള്‍ക്കുള്ള പരിശോധനാ ക്ലിനിക്കുകള്‍ പൂര്‍ണമായി പ്രവര്‍ത്തിക്കാത്ത സാഹചര്യമുള്ളതിനാല്‍ ഇത് പരിഹരിക്കുന്നതിന് ആരോഗ്യ പ്രശ്നങ്ങളുള്ള സങ്കീര്‍ണ വിഭാഗത്തില്‍പ്പെട്ട ഗര്‍ഭിണികള്‍ക്ക് ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും നിശ്ചിത ദിവസം ഗൈനക്കോളജിസ്റ്റിന്റെ സേവനം ഒരുക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍.ഷീജ അറിയിച്ചു.

ഈ മാസം 23 മുതല്‍ 30 വരെയുള്ള ദിവസങ്ങളിലാണ് പരിശോധനാ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ 18 പ്രൈവറ്റ് ആശുപത്രികളിലെയും അഞ്ച് സര്‍ക്കാര്‍ ആശുപത്രികളിലെയും ഗൈനക്കോളജിസ്റ്റുകള്‍ ഈ ക്ലിനിക്കുകളില്‍ പങ്കെടുത്ത് ഗര്‍ഭിണികളെ പരിശോധിക്കും. ആര്‍സിഎച്ച് ഓഫീസര്‍ ഡോ. ആര്‍. സന്തോഷ് കുമാറാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സങ്കീര്‍ണ വിഭാഗത്തില്‍പ്പെട്ട ഗര്‍ഭിണികള്‍ ഈ അവസരം ഉപയോഗിക്കണമെന്ന് ഡിഎംഒ പറഞ്ഞു. തിരുവല്ല മേഖലയില്‍ ഇന്ന് (23) നടന്ന ക്ലിനിക്കുകളില്‍ ആകെ 192 ഗര്‍ഭിണികളെ പരിശോധിച്ചു.

ക്ലിനിക്ക് പ്രവര്‍ത്തിക്കുന്ന തീയതി, ആരോഗ്യ സ്ഥാപനം എന്ന ക്രമത്തില്‍ ചുവടെ:
25ന് പിഎച്ച്സി തോട്ടപ്പുഴശേരി, ആനിക്കാട്, കോട്ടാങ്ങല്‍, കടമ്മനിട്ട, മല്ലപ്പുഴശേരി, കൊറ്റനാട്, സിഎച്ച്സി കല്ലൂപ്പാറ, ഇലന്തൂര്‍, കാഞ്ഞീറ്റുകര, കുന്നന്താനം, എഴുമറ്റൂര്‍.

27ന് സിഎച്ച്സി ചിറ്റാര്‍, റാന്നി പെരുനാട്, വെച്ചൂച്ചിറ, പിഎച്ച്സി സീതത്തോട്, ആങ്ങമൂഴി, വടശേരിക്കര, നാറാണമൂഴി, റാന്നി അങ്ങാടി, റാന്നി പഴവങ്ങാടി, മൈലപ്ര.

28ന് സിഎച്ച്സി ഏനാദിമംഗലം, പിഎച്ച്സി ചന്ദനപ്പള്ളി, ഏറത്ത്, ഏഴംകുളം, പള്ളിക്കല്‍, കടമ്പനാട്, കൊക്കാത്തോട്, തണ്ണിത്തോട്, വള്ളിക്കോട്, മലയാലപ്പുഴ.

30ന് സിഎച്ച്സി തുമ്പമണ്‍, വല്ലന, പിഎച്ച്സി കുളനട, പന്തളം, പന്തളം തെക്കേക്കര, മഞ്ഞനിക്കര, ചെന്നീര്‍ക്കര, ഓമല്ലൂര്‍, മെഴുവേലി, ചെറുകോല്‍, പ്രമാടം, കൂടല്‍.

The post ഗര്‍ഭിണികള്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പരിശോധനാ സൗകര്യം ഒരുക്കുന്നു appeared first on Pathanamthitta Media.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാൻ

0
പട്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കേന്ദ്ര മന്ത്രിയും ലോക് ജനശക്തി...

വീണ്ടും എന്‍.സി.ഡി (NCD) തട്ടിപ്പുകള്‍ വ്യാപകമാകുന്നു ; NCD യുടെ സെക്യൂരിറ്റി ടണ്‍ കണക്കിന്...

0
കൊച്ചി : ഒരിടവേളക്ക് ശേഷം വീണ്ടും എന്‍.സി.ഡി (NCD) തട്ടിപ്പുകള്‍ വ്യാപകമാകുകയാണ്....

രജിസ്ട്രാർക്കെതിരായി അച്ചടക്ക നടപടി സ്വീകരിക്കാൻ വി സിക്ക് അധികാരമില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ...

0
തിരുവനന്തപുരം : രജിസ്ട്രാർക്കെതിരായി അച്ചടക്ക നടപടി സ്വീകരിക്കാൻ വി സിക്ക് അധികാരമില്ലെന്ന്...

ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർഥി ആശുപത്രിയിൽ

0
കോഴിക്കോട്: ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി...