ദില്ലി : കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്തെ എല്ലാ ജില്ലാ കലക്ടർമാർക്കും ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർമാർക്കുമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെയും വിവിപാറ്റ് മെഷീനുകളുടെയും പ്രാഥമിക ഘട്ട പരിശോധന സംബന്ധിച്ച ഏകദിന വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 9 ന് തൃശ്ശൂർ പീച്ചിയിലെ ഫോറസ്റ് റിസേർച്ച് ഇൻസ്റ്റിട്യൂട്ടിലാണ് വർക്ക്ഷോപ്പ്. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ, ലക്ഷദ്വീപ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ, ലക്ഷദ്വീപ് ഇവിഎം നോഡൽ ഓഫീസർ തുടങ്ങിയവരും വർക്ക്ഷോപ്പിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പ് കമ്മീഷനിലെ മുതിർന്ന ഉദ്യോഗസ്ഥർ മുഴുവൻ നടപടികളും നിരീക്ഷിക്കും.
പൊതു തെരഞ്ഞെടുപ്പിന് ആറ് മാസം മുൻപ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെയും വിവിപാറ്റ് മെഷീനുകളുടെയും പ്രാഥമിക ഘട്ട പരിശോധന നടത്തണമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള വോട്ടിംഗ് മെഷീനുകളുടെ പ്രാഥമിക ഘട്ട പരിശോധന ഈ മാസം 17-ആം തീയതി മുതലാണ് സംസ്ഥാനത്ത് ആരംഭിക്കുക. ഇവിഎം വിവിപാറ്റ് മെഷിനുകളുടെ പ്രാഥമിക ഘട്ട പരിശോധന പതിവ് നടപടിക്രമമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ വ്യക്തമാക്കി. വോട്ടിംഗ് മെഷീനുകളുടെ നിർമ്മാതാക്കളായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ നിന്നുള്ള എൻജിനീയർമാരുടെ നേതൃത്വത്തിൽ അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് എല്ലാ ജില്ലാ ഇവിഎം വെയർഹൗസുകളിലുമായി പരിശോധന നടക്കുക. രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളിലും ഇവിഎം വിവി പാറ്റ് മെഷിനുകളുടെ ഫസ്റ്റ് ലെവൽ ചെക്കിങ് നടന്നു വരികയാണ്.
എന്തിന് FLC?
ഇവിഎമ്മുകളുടെയും വിവിപാറ്റുകളുടെയും പ്രാഥമിക ഘട്ട പരിശോധന നടത്തുന്നത് മെഷിനുകൾ പൂർണ്ണ സജ്ജമെന്നും സുതാര്യത ഉറപ്പാക്കുന്നതിനുമാണ്.
പ്രാഥമിക ഘട്ട പരിശോധനയുടെ സമയക്രമം
ഉപതിരഞ്ഞെടുപ്പ് ഒഴിവ് ഉണ്ടായാൽ ഒരു മാസത്തിനുള്ളിൽ
സംസ്ഥാന നിയമസഭയിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് – 120 ദിവസത്തിനുള്ളിൽ, അല്ലെങ്കിൽ കമ്മീഷൻ നിർദ്ദേശം അനുസരിച്ച് ലോക്സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് – 180 ദിവസത്തിനുള്ളിൽ അല്ലെങ്കിൽ കമ്മീഷൻ നിർദ്ദേശിച്ച പ്രകാരം ജില്ലാ കളക്ടർ (ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ) ആണ് എഫ്എൽസിക്ക് നേതൃത്വം നൽകുക. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പ്രാഥമിക ഘട്ട പരിശോധനക്ക് മേൽനോട്ടം വഹിക്കും. ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർമാർ എന്ന നിലയിൽ കളക്ടർമാർ വോട്ടിംഗ് മെഷീനുകളുടെ പ്രാഥമിക ഘട്ട പരിശോധനയുടെ പ്രക്രിയ മനസിലാക്കാനും അതിൽ മേൽനോട്ടം വഹിക്കുവാൻ പ്രാപ്തരാക്കുവാനുമായിട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033