Friday, July 4, 2025 9:01 am

പത്തനംതിട്ട ജില്ലാ കളക്ടറായി പ്രേം കൃഷ്ണൻ ഐഎഎസ് തിങ്കളാഴ്ച ചുമതലയേൽക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയുടെ മുപ്പത്തിയെട്ടാമത് ജില്ലാ കളക്ടറായി പ്രേം കൃഷ്ണൻ ഐഎഎസ് 4 ന് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ചുമതലയേൽക്കും. കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ട് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ടൂറിസം വകുപ്പ് അഡിഷണൽ ഡയറക്ടറുടെ അധിക ചുമതലയും നിർവഹിച്ചു വരികയായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ്. നിലവിലെ ജില്ലാ കലക്ടർ എ ഷിബുവിനെ പൊതുമരാമത്ത് വകുപ്പ് അഡിഷണൽ സെക്രട്ടറിയായും പ്രേം കൃഷ്ണനെ പത്തനംതിട്ട ജില്ലാ കളക്ടറായും നിയമിച്ച് കഴിഞ്ഞ ദിവസം ഉത്തരവായിരുന്നു.

2017 ബാച്ച് ഐഎഎസ് ഓഫീസറായ പ്രേം കൃഷ്ണൻ തൃശൂർ അസിസ്റ്റൻറ് കളക്ടറായാണ് ആദ്യ ചുമതലയേൽക്കുന്നത്. തുടർന്ന് ദേവികുളം സബ് കളക്ടറായും ശേഷം മലപ്പുറം ജില്ലാ വികസന കമ്മീഷണറായും സ്പോർട്സ് കേരള ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടറായും പ്രവർത്തിച്ചു. ബിടെക് ബിരുദധാരിയായ ഇദ്ദേഹം ഇൻഫോസിസിലും ബിഎസ്എൻഎലിലും എൻജിനീയറായി പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ അഞ്ജു ശിവദാസ് ആണ് ഭാര്യ. മകൾ വൈഗ കൃഷ്ണ ക്രൈസ്റ്റ് നഗർ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചെങ്ങന്നൂരിൽ വീട്ടുമുറ്റത്ത് കിടന്ന കാറിന് അജ്ഞാതൻ തീയിട്ടു

0
ആലപ്പുഴ : ചെങ്ങന്നൂരിൽ വീട്ടുമുറ്റത്ത് കിടന്ന കാറിന് അജ്ഞാതൻ തീയിട്ടു. ചെങ്ങന്നൂർ...

രക്ഷാപ്രവർത്തനം നേരത്തെ തുടങ്ങിയിരുന്നെങ്കിൽ ബിന്ദുവിനെ രക്ഷപെടുത്താൻ കഴിയുമായിരുന്നവെന്ന് ഭർത്താവ് വിശ്രുതൻ

0
കോട്ടയം : നേരത്തെ രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നെങ്കിൽ ചിലപ്പോൾ ബിന്ദുവിനെ രക്ഷപെടുത്താൻ കഴിയുമായിരുന്നവെന്ന്...

ചികിത്സയിലിരിക്കെ മരിച്ച 18 വയസ്സുകാരിക്ക് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചു

0
മലപ്പുറം : ചികിത്സയിലിരിക്കെ മരിച്ച മലപ്പുറം മങ്കട സ്വദേശിനിയായ 18 വയസ്സുകാരിക്ക്...

വിസി യുടെ നടപടിക്കെതിരെ രജിസ്ട്രാർ ഇന്ന് കോടതിയെ സമീപിച്ചേക്കും

0
തിരുവനന്തപുരം : കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസിലർ...