തെന്നിന്ത്യൻ സൂപ്പർസ്റ്റാർ വിജയ് ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടന്മാരിൽ ഒരാളാണ്. കേരളത്തിൽ അടക്കം ലക്ഷക്കണക്കിന് ആരാധകരുള്ള താരത്തിന്റെ എളിമയുള്ള സ്വഭാവവും അഭിനയ മികവും പോലെ ശ്രദ്ധ നേടുന്ന കാര്യമാണ് അദ്ദേഹത്തിന്റെ കാർ കളക്ഷൻ. വിജയ്‌യുടെ ഗാരേജിൽ കാർ വിപണിയിലെ കേമന്മാരെല്ലാം ഉണ്ട്. അഭിനയം പോലെ കാറുകളോടും വിജയ്ക്ക് താല്പര്യം കൂടുതലാണ്. ദളപതിയുടെ കാർ കളക്ഷനുകളിൽ പ്രധാനപ്പെട്ട അഞ്ച് കാറുകൾ നോക്കാം. ഇതിൽ ബിഎംഡബ്ല്യു, റോൾസ് റോയ്സ്, ഫോർഡ്, ഔഡി എന്നീ ബ്രാന്റുകളുടെ വാഹനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
ദളപതി വിജയ് ഉപയോഗിക്കുന്ന ആഡംബര വാഹനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ബിഎംഡബ്ല്യു 5 സീരീസ്. 49 ലക്ഷം മുതൽ 58 ലക്ഷം വരെ വിലയുള്ള ഈ വാഹനത്തിൽ ബിഎംഡബ്ല്യു കരുത്തുറ്റ ട്വിൻ പവർ ടർബോ എഞ്ചിനുകളാണ് നൽകിയിട്ടുള്ളത്. സാങ്കേതിക മികവിന് പുറമെ ലക്ഷ്വറിയുടെ കാര്യത്തിലും ഈ വാഹനം മുന്നിട്ട് നിൽകുന്നു. വിജയുടെ ബിഎംഡബ്ല്യു 5 സീരീസിന്റെ സീറ്റുകൾ ഉയർന്ന നിലവാരമുള്ള നാപ്പ ലെതറിൽ അപ്‌ഹോൾസ്റ്റേർ ചെയ്തതാണ്. ഈ വാഹനത്തിൽ താരത്തെ പലയിടത്തും കണ്ടിട്ടുണ്ട്.
ആഡംബരത്തിന്റെ കാര്യത്തിൽ റോൾസ് റോയ്സ് തന്നെയാണ് കേമൻ. കമ്പനിയുടെ സെഡാനായ റോൾസ്-റോയ്‌സ് ഗോസ്റ്റ് ആഗോളതലത്തിൽ തന്നെ ഏറ്റവും വില കൂടിയ കാറുകളിലൊന്നാണ്. ഇന്ത്യൻ സിനിമയിൽ വിരലിൽ എണ്ണാവുന്ന പ്രമുഖർക്ക് മാത്രമാണ് ഈ വാഹനമുള്ളത്. വിജയ് അവരിൽ ഒരാളാണ്. കാർ പ്രേമിയും ധനികനായ നടന്മാരിൽ ഒരാളുമായ വിജയ് ഈ വാഹനം സ്വന്തമാക്കിയതിൽ അതിശയിക്കാനില്ല. റോൾസ് റോയ്സ് ഗോസ്റ്റിന്റെ ഇന്ത്യയിലെ ഏകദേശ വില 5.25 കോടി രൂപയോളമാണ്. വിജയ് സ്വന്തമാക്കിയിട്ടുള്ള മറ്റൊരു ശ്രദ്ധേയമായ വാഹനമാണ് ഫോർഡ് മസ്താങ്. ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയമായ കാറുകളിലൊന്നാണിത്. അതിമനോഹരമായ ഡിസൈൻ, കരുത്തുറ്റ എഞ്ചിൻ, ആധുനികമായ റേസിംഗ് ഡിഎൻഎ എന്നിവയാണ് ഫോർഡ് മസ്താങ്ങിനെ ജനപ്രിയമാക്കുന്നത്. ഈ വാഹനം ഇപ്പോഴും വാഹനലോകത്ത് മാന്യമായ സ്ഥാനം നിലനിർത്തുന്നുണ്ട്. വിജയ് ഈ സൂപ്പർകാർ വാങ്ങിയത് ഏകദേശം 75 ലക്ഷം രൂപയ്ക്കാണ്.
ആഡംബര സെഡാനായ ഔഡി എ8 എൽ 2020 ഫെബ്രുവരിയിലാണ് ലോഞ്ച് ചെയ്തത്. ഈ വില വിഭാഗത്തിൽ മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ്, ബിഎംഡബ്ല്യു 7-സീരീസ് എന്നിവയുടെ കുത്തക അവസാനിപ്പിക്കാൻ ഓഡി എ8 എൽ എന്ന വാഹനത്തന് സാധിച്ചു. ടച്ച്‌സ്‌ക്രീൻ ഓപ്പറേറ്റഡ് കോക്ക്‌പിറ്റ്, നീളമുള്ള വീൽബേസ്, ഗംഭീരമായ ഡിസൈൻ, ഇന്റീരിയറുകളിലെ മികച്ച വർക്കുകൾ എന്നിവയാണ് ഔഡി എ8 എൽ എന്ന പ്രീമിയം സെഡാനിലുള്ളത്. ദളപതി വിജയ് സ്വന്തമാക്കിയ ഓഡി എ8 എൽന് 2995 സിസി എഞ്ചിനാണുള്ളത്. 1.58 കോടി രൂപയ്ക്കാണ് അദ്ദേഹം ഈ വാഹനം സ്വന്തമാക്കിയത്. ബിഎംഡബ്ല്യു 7 സീരീസിൽ അതിമനോഹരമായ ഡിസൈനും വേഗതയ്ക്കും ഈടുനിൽപ്പിനും മറ്റൊരു വാഹനത്തിനും പിന്നിൽ അല്ലാത്ത കരുത്തുള്ള എഞ്ചിനും കാരണം ജനപ്രിതി നേടിയ മോഡലാണ്. വിജയ് ഏറ്റവും കൂടുതൽ ഉപയോഗിച്ച കാറുകളിലൊന്നാണ് ഈ ആഡംബര ബിഎംഡബ്ല്യു മോഡൽ. താരം തന്റെ സിനിമ സെറ്റുകളിലേക്കും വിവിധ പരിപാടികളിലേക്കും ചടങ്ങുകളിലേക്കും ഈ കാറിൽ യാത്ര ചെയ്യുന്നത് കാണാറുണ്ട്. ഈ വാഹനത്തിന്റെ വില 2 കോടി രൂപയാണ്.