റാന്നി : സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ സാങ്കേതിക സഹായത്തോടെ ജൈവ വൈവിധ്യ രജിസ്റ്റർ പുതുക്കുന്നതിനുളള രണ്ടാം ഭാഗം തയ്യാറാക്കൽ തുടങ്ങി. ഇതേതുടർന്ന് ജനപ്രതിനിധികൾ, സാങ്കേതിക വിദഗ്ധർ, പഞ്ചായത്ത് തല ജൈവ വൈവിധ്യ മാനേജുമെന്റ് കമ്മറ്റി അംഗങ്ങൾ, വിവര ശേഖരണ വോളന്റിയർമാർ തുടങ്ങിയവർക്കുള്ള ഏകദിന ശില്പശാല നടത്തി. 2013 ലാണ് നിലവിലെ രജിസ്റ്റർ തയ്യാറാക്കിയത്. ലോകത്തെ മൊത്തം ഗ്രസിച്ച കോവിഡും 2018 ലും 2019 ലും കേരളത്തിലുണ്ടായ പ്രളയവും നമ്മുടെ ജൈവവൈവിധ്യത്തിൽലുണ്ടാക്കിയ മാറ്റവും ,നഷ്ടവും കണക്കാക്കുന്നതിന് ഉതകുന്നതായിരിക്കും രജിസ്റ്റർ പുതുക്കൽ പ്രക്രിയ.
പെരുന്തേനരുവി തീരത്ത് ഒരു കാലത്ത് സമ്പുഷ്ടമായിരുന്ന കല്ലൂർ വഞ്ചിയും ഈ ഭാഗത്ത് മാത്രമുണ്ടായിരുന്ന ചില മത്സ്യസമ്പത്തുകളും പ്രളയ ശേഷം നഷ്ടപ്പെട്ടു പോയീന്ന് കരുതുന്നു. നാം കൃഷി ചെയ്തിരുന്ന മരച്ചീനി (കപ്പ) ആദ്യ കാല ഇനങ്ങളായ പാലാ വെള്ള കപ്പ, കാന്താരിപടപ്പൻ, ഏത്തയ്ക്ക കപ്പ എന്നീ ഇനങ്ങൾ നാമാവശേഷമായി പോയിട്ടുണ്ട്. കുരുമുളക് നാടൻ ഇനങ്ങൾ പൂർണ്ണമായും ഇല്ലാതായി. എന്നാൽ ചില ഇടങ്ങളിൽ 50 കൊല്ലത്തിലേറെ പ്രായമുള്ള കുരുമുളക് ചെടി നില നില്‍ക്കുന്നതായും കർഷകർ പറയുന്നു. നാടൻ മാവുകൾ, നാടൻ വരിക്ക പ്ലാവുകൾ തുടങ്ങിയവ അപൂര്‍വമായി മാത്രമേ കാണാനുള്ളു. പണ്ട് വ്യാപകമായി ഉണ്ടായിരുന്ന നാറിക്കാട് ഇപ്പോൾ ഇല്ലെന്നു തന്നെ പറയാം. പകരം പല അധിനിവേശ സസ്യങ്ങളും വ്യാപകമായിട്ടുണ്ട്. തവള, മണ്ണിര,പെരുന്തേനട്ട തുടങ്ങിയ ജീവികളുടെ എണ്ണം താരതമ്യേന കുറയുകയും ഇല്ലാതാക്കുകയും ചെയ്യുന്നു. നീരുറവകളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നു.
പ്രാദേശിക ജൈവവൈവിധ്യത്തെയും നാട്ടറിവുകളെയും ജനകീയമായി ശേഖരിച്ച് ശാസ്ത്രീയമായി രേഖപ്പെടുത്തി രജിസ്റ്റർ തയ്യാറാക്കുന്നതിലൂടെ സംരക്ഷിക്കപ്പെടേണ്ടവയെ സംരക്ഷിക്കുകയും നീക്കം ചെയ്യേണ്ടത് നീക്കം ചെയ്യുകയും. വരും കാലങ്ങളിൽ പ്രദേശിക തലത്തിൽ വിഭവസമാഹരണം നടത്തുന്നതിനും പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും ഈ രജിസ്റ്ററുകൾ അടിസ്ഥാന രേഖയായി മാറും.
ശില്പശാലയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി കെ ജയിംസ് നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർമ്മാൻ ഇ. വി വർക്കി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഡിംഗ കമ്മിറ്റി ചെയർപേഴ്സൺ എസ് രമാദേവി, പഞ്ചായത്തംഗങ്ങളായ രാജൻ.ടി.കെ.പ്രസന്ന.റസി ജോഷി. എന്നിവർ പ്രസംഗിച്ചു. ജൈവവൈവിധ്യ ബോർഡ് ജില്ല കോഡിനേറ്റർ അരുൺ സി.രാജൻ സെമിനാറിനു നേതൃത്വം നല്‍കി. രജിസ്റ്റർ തയ്യാറാക്കുന്നതിന് കില ആർ പി മാരായ ജോൺ ശാമുവേൽ, കെ.വി.നാരായണൻ റിട്ട.എ.ഇ.ഒ മോൻസി ചെറുകരക്കുഴിയിൽ, എം.ബി സുരേഷ് കുമാർ, ബോബൻ മോളിയ്ക്കൽ, സിഡിഎസ് ചെയര്‍പേഴ്സണ്‍ ഷീബജോൺസൺ, എന്നിവരടങ്ങുന്ന വിദഗ്ധ സമിതിയെ തെരഞ്ഞടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033