Tuesday, May 6, 2025 4:01 am

കവിയൂരിൽ ഗണേശോത്സവത്തിന് ഒരുക്കങ്ങളായി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കവിയൂരിൽ ഗണേശോത്സവം 5ന് വൈകിട്ട് 5ന് വിളംബര ഘോഷയാത്രയോടെ ആരംഭിക്കും. പലിപ്ര ദേവീക്ഷേത്രത്തിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര വിവിധ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലൂടെയും സഞ്ചരിച്ച് മഹാഗണപതി വിഗ്രഹപ്രതിഷ്ഠ നടത്തുന്ന കാവുങ്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ സമാപിക്കും. 6ന് വൈകിട്ട് 6ന് യജ്ഞഹോതാവ് മൂത്തേടത്തില്ലം കൃഷ്ണരരുടെ മുഖ്യകാർമ്മികത്വത്തിൽ വിഗ്രഹപ്രതിഷ്ഠ നടക്കും. 7ന് പുലർച്ചെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 8ന് പുരാണ പാരായണം 11ന് സാംസ്കാരിക സമ്മേളനം വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ജനറൽസെക്രട്ടറി വി.ആർ.രാജശേഖരൻ ഉദ്ഘാടനം ചെയ്യും.

സംഘാടകസമിതി രക്ഷാധികാരി ഡോ.ബി.ജി.ഗോകുലൻ അദ്ധ്യക്ഷത വഹിക്കും. കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാർ മുഖ്യപ്രഭാഷണം നടത്തും. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ഡോ.അഭിജിത്ത് ആനന്ദ് (വൈദ്യം), കവിയൂർ സദാശിവൻ (വാദ്യകല), ഗ്രീഷ്മ ജയകുമാർ (വിദ്യാഭ്യാസം) സജുമോഹൻ, ഗോപി കുന്നക്കാട് (കർഷകർ) എന്നിവരെ ആദരിക്കും. 1ന് മഹാപ്രസാദമൂട്ട് , വൈകിട്ട് 6ന് ഗണേശ വിഗ്രഹപൂജയും തുടർന്ന് ദീപാരാധന, 8ന് ഭജന. 8ന് രാവിലെ 8മുതൽ പുരാണ പാരായണം, ഉച്ചയ്ക്ക് 1മുതൽ വിദ്യാർത്ഥികളുടെ കലാകായിക മത്സരങ്ങൾ വൈകിട്ട് 5ന് വിനായകപൂജ, 6ന് ഗണേശ വിഗ്രഹനിമഞ്ജന ഘോഷയാത്ര പലിപ്ര ദേവീക്ഷേത്രത്തിൽ നിന്നാരംഭിച്ച് മനയ്ക്കച്ചിറ മണിമലയാറ്റിൽ ശ്രീനാരായണ കൺവെൻഷൻ നഗർ കടവിൽ നിമഞ്ജനം നടത്തും. ഡോ.ബി.ജി.ഗോകുലൻ, എം.പി.സോമനാഥപണിക്കർ, കെ.ജെ.ശശിധരൻനായർ, കെ.സി.പ്രദീപ് ചന്ദ് (രക്ഷാധികാരികൾ) കെ.ടി.രാജേഷ് കുമാർ (പ്രസിഡന്റ്) അനൂപ് പിള്ള (ജനറൽസെക്രട്ടറി), അഭിലാഷ് വി.നായർ (ജനറൽ കൺവീനർ) മനോജ്, സുനിൽ (കൺവീനർമാർ), അഖിൽമോഹൻ, കെ.എൻ.വിജയൻപിള്ള, പ്രേംകുമാർ, സരസമ്മ(വൈസ് പ്രസിഡന്റുമാർ) രമേശ് ബാബു, കെ.കെ.മനോജ്, ശ്രീജകൃഷ്ണൻ, മനീഷ സുനിൽ (ജോ.സെക്രട്ടറിമാർ) വിഷ്ണു (ട്രഷറർ) രാഹുൽ ആർ.ബാബു (ജോ.ട്രഷറർ)എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വംനൽകുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വാക്‌സിനേഷന്‍ നടപടി പൂര്‍ത്തിയാക്കി ലൈസന്‍സ് എടുക്കാതെ വീടുകളില്‍ നായകളെ വളര്‍ത്തരുതെന്ന് മൈലപ്ര ഗ്രാമപഞ്ചായത്ത്

0
പത്തനംതിട്ട : മൈലപ്ര ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളില്‍ വാക്‌സിനേഷന്‍ നടപടി പൂര്‍ത്തിയാക്കി ലൈസന്‍സ്...

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു

0
പത്തനംതിട്ട : കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭാ...

സംസ്ഥാന സർക്കാർ എന്തിനും കടമെടുത്ത് മാത്രം ഭരണം നടത്തുന്ന സർക്കാരായി മാറിയെന്ന് രാജീവ് ചന്ദ്രശേഖർ

0
പത്തനംതിട്ട : സംസ്ഥാന സർക്കാർ എന്തിനും കടമെടുത്ത് മാത്രം ഭരണം നടത്തുന്ന...

മെയ് ഒമ്പതിന് തിരുവല്ല കുറ്റൂരില്‍ മോക്ഡ്രില്‍ സംഘടിപ്പിക്കും

0
പത്തനംതിട്ട : റീബില്‍ഡ് കേരള പ്രോഗ്രാം ഫോര്‍ റിസല്‍ട്ട് പദ്ധതിയുടെ ഭാഗമായി മെയ്...