ദിസ്പൂർ: അസമിലെ മാനസ് ദേശീയോദ്യാനത്തില്‍ വീണ്ടും ഏഷ്യാറ്റിക് ഗോള്‍ഡന്‍ ക്യാറ്റിന്‍റെ സാന്നിധ്യം. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇവയെ ഇവിടെ വീണ്ടും കണ്ടെത്തിയിരിക്കുന്നത്. അസം വനം വകുപ്പും രാജ്യത്തെ ജൈവ വൈവിധ്യ സംരക്ഷണ രംഗത്തെ പ്രമുഖ സംഘടനയായ ആരണ്യക്, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി വന്യ ജീവി സംരക്ഷകരുമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2019 ഡിസംബര്‍, 2021 ജനുവരി മാസങ്ങളില്‍ അസം വനം വകുപ്പിന്‍റെ ക്യാമറയില്‍ ഇവയുടെ ചിത്രം പതിയുകയുണ്ടായി. തുടര്‍ന്ന് നടത്തിയ ഗവേഷണങ്ങളില്‍ ഇവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ആരണ്യകില്‍ നിന്നുള്ള ഗവേഷകരായ ഡോ.എം ഫിറോസ് അഹമ്മദ്, മുതിര്‍ന്ന സംരക്ഷകനും ജൈവശാസ്‌ത്രജ്ഞനായ ഡോ.ദീപാങ്കര്‍ ലഹ്‌കര്‍ , വന്യമൃഗസംരക്ഷകരായ അമല്‍ ചന്ദ്ര സര്‍മാഹ്, ഡോ.റാമി എച്ച് ബീഗം, അപരാജിത സിങ്, നിബിര്‍ മേധി, നിതുല്‍ കാളിത, സുനിത് കുമാര്‍ ദാസ്, ഡോ.അഭിഷേഖ് ഹരിഹര്‍ തുടങ്ങിയവരും ഈ പഠനവുമായി സഹകരിച്ചിട്ടുണ്ട്. 2007ല്‍ പ്രദേശത്ത് ഇവയെ കണ്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പിന്നീട് ഇവയെ കണ്ടെത്താനായി 2011 മുതല്‍ 2018 വരെ നിരവധി സ്ഥലങ്ങളിൽ ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം നടത്തിയിരുന്നെങ്കിലും ഒരെണ്ണത്തെ പോലും കണ്ടെത്താനായില്ലെന്നും ‘ആരണ്യക്’ പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1