ദില്ലി: രാഷ്ട്രപതി തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ തുടങ്ങി. പാര്‍ലമെന്‍റിലെ അറുപത്തി മൂന്നാം നമ്പര്‍ മുറിയിലാണ് വോട്ടെണ്ണല്‍. ആകെ 4025 എംഎല്‍എമാര്‍ക്കും 771 എംപിമാര്‍ക്കുമാണ് വോട്ടുണ്ടായിരുന്നത്. ഇതില്‍ 99 ശതമാനം പേര്‍ വോട്ടു ചെയ്തു. കേരളം ഉള്‍പ്പടെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ എല്ലാം എംഎല്‍എമാരും വോട്ടു രേഖപ്പെടുത്തി. വൈകീട്ട് നാലു മണിയോടെ വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറല്‍ പിസി മോദി ഫലം പ്രഖ്യാപിക്കും.
രാഷ്ട്രപതി തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ തുടങ്ങി ; നാലു മണിയോടെ ഫലം പ്രഖ്യാപിക്കും
RECENT NEWS
Advertisment