തിരുവനന്തപുരo : കേരളത്തെ അഭിനന്ദിച്ച് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്. സ്ത്രീകളുടെ പുരോഗതിയുടെ പാതയിലെ തടസ്സങ്ങള്‍ നീക്കുന്നതില്‍ പതിറ്റാണ്ടുകളായി കേരളം തിളങ്ങുന്ന മാതൃകയാണെന്നും വിദ്യാഭ്യാസം, തൊഴില്‍, മറ്റ് മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം അഭിനന്ദനാര്‍ഹമാണെന്നും രാഷ്ട്രപതി പറഞ്ഞു. തിരുവനന്തപുരത്ത് വനിതാ പാര്‍ലമെന്‍റ് സമ്മേളനത്തിന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഗവര്‍ണറുടെ ഭാര്യ രേഷ്മ ആരിഫ്, ഗതാഗത മന്ത്രി ആന്‍റണി രാജു, മേയര്‍ ആര്യ രാജേന്ദ്രന്‍, ചീഫ് സെക്രട്ടറി വി പി ജോയി, സതേണ്‍ എയര്‍ കമാന്‍ഡ് കമാന്‍ഡിംഗ് ഇന്‍ ചീഫ് എയര്‍ മാര്‍ഷല്‍ ജെ ചലപതി, സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, സിറ്റി പോലീസ് കമ്മീഷണര്‍ കെ ആര്‍ ജ്യോതിലാല്‍ തുടങ്ങിയവര്‍ വിമാനത്താവളത്തില്‍ സന്നിഹിതരായിരുന്നു. ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ ഏറ്റുവാങ്ങി.