കാസര്‍കോട് : നല്ല സമൂഹത്തിനായി ഗുണനില വാരമുള്ള കുട്ടികളെ വളര്‍ത്തികൊണ്ടുവരണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാജ്യത്തിന്‍റെ പുതിയ വിദ്യാഭ്യാസ നയം അതാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍വകലാശാല കേരളയില്‍ അഞ്ചാമത് ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയിരുന്നു രാഷ്ട്രപതി.
വിദ്യകൊണ്ട് പ്രബുദ്ധരാകുക, സംഘടന കൊണ്ട് ശക്തരാകുകയെന്ന് പറഞ്ഞ നാരായണ ഗുരുവിന്‍റെ മണ്ണാണ് ഇത്. സാമൂഹിക പരിഷ്കരണത്തിന് വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണെന്ന് ഗുരുവചനത്തിലൂടെ പ്രഖ്യാപിക്കപ്പെടുന്നു. വൈവിധ്യങ്ങായ ചിന്തകളാണ് വിദ്യാഭ്യാസത്തിന്‍റെ കാതല്‍. ചിന്തകളുടെ മുറിയാത്ത വൃത്തം രാഷ്ട്രത്തിന്‍റെ മുതല്‍ക്കൂട്ടാണ്. നാളത്തെ ലോകത്തിനായി നിര്‍മിക്കപ്പെടുന്നതാണത്. നളന്ദയും തക്ഷശിലയും പോലെ നമ്മുടെ പാരമ്പര്യത്തില്‍ ഊന്നിക്കൊണ്ടുവേണം നാം പുതിയ ചിന്തകളെ സ്വീകരിക്കേണ്ടത്. സ്വതന്ത്രവും പ്രഫഷണലുമായ ചിന്തകള്‍ രാഷ്ട്ര നിര്‍മാണത്തിന് അത്യന്താപേക്ഷിതമാണ് -രാഷ്ട്രപതി പറഞ്ഞു. ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്ര മന്ത്രി വി. മുരളീധരന്‍, തദ്ദേശ വകുപ്പു മന്ത്രി എം.വി. ഗോവിന്ദന്‍, വൈസ് ചാന്‍സലര്‍ ഇന്‍ചാര്‍ജ് കെ.സി. ബൈജു എന്നിവര്‍ സംബന്ധിച്ചു.