Friday, April 25, 2025 5:30 am

മുഖ്യമന്ത്രി രാജിവെച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

ദില്ലി: മുഖ്യമന്ത്രി രാജിവെച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ടാണ് രാഷ്ട്രപതി ദ്രൗപദി മുർമു വിജ്ഞാപനം ഇറക്കിയത്. എൻ. ബിരേൻ സിങ് രാജിവെച്ചതിന് പിന്നാലെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ ബിജെപി നേതൃത്വം ചർച്ചകൾ നടത്തിയിരുന്നെങ്കിലും സമവായത്തിലെത്താൻ സാധിച്ചില്ല. ​ഗവർണർ രാഷ്ട്രപതിയെ ഇക്കാര്യം അറിയിച്ചു. പാർലമെന്‍റ് ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യഘട്ടം അവസാനിച്ചതിന് പിന്നാലെയാണ് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ബിജെപി എംപി സംബിത് പാത്ര എംഎൽഎമാരുമായി നിരന്തരം ചർച്ചകൾ നടത്തിയെങ്കിലും കുക്കി എംഎൽഎമാരടക്കം രാഷ്ട്രപതി ഭരണം വേണമെന്ന നിലപാടെടുത്തു. സംസ്ഥാനത്ത് സമാധാന അന്തരീക്ഷം പുനസ്ഥാപിച്ചതിന് ശേഷം പുതിയ സർക്കാറിനെ തീരുമാനിക്കുമെന്നാണ് ബിജെപി നേതൃത്വം അറിയിക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനം ബീരേൻ സിങ് രാജിവെച്ചെങ്കിലും ഇനി എന്ത് എന്നതിൽ ബിജെപിയിൽ ആശയക്കുഴപ്പം തുടര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം ബിജെപി എംഎൽഎമാരുടെ യോഗം ചേർന്നെങ്കിലും അടുത്ത മുഖ്യമന്ത്രിയ സംബന്ധിച്ച് സമവായമായിരുന്നില്ല. ബിരേൻ സിങിന്‍റെ പിൻഗാമിയെ ചൊല്ലി വലിയ ചേരിപ്പോര് എംഎൽഎമാർക്കിടയിലുണ്ട്. സ്പീക്കർ ടി എസ് സിങ്ങിനെ പിന്തുണയ്ക്കുന്ന ഒരു പക്ഷവും ബീരേൻ സിങ്ങ് അനുകൂലികൾ മറുവശത്തുമായാണ് ചരടുവലി നടക്കുന്നത്. ഇതിനിടെയാണ് കൂടുതൽ അനിശ്ചിതത്വങ്ങളിലേക്ക് പോകുന്നതിന് മുമ്പ് തന്നെ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത്. ബീരേന്‍റെ രാജി കൊണ്ട് പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ലെന്നും പ്രത്യേക ഭരണസംവിധാനം എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടിട്ടില്ലെന്നുമാണ് കുക്കി സംഘടനയുടെ പ്രതികരണം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാർപ്പാപ്പയുടെ സംസ്കാര ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും

0
ദില്ലി : ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്കാര ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു...

പാകിസ്ഥാനെതിരെയുള്ള കടുത്ത നടപടികൾക്ക് വേഗം കൂട്ടി ഇന്ത്യ

0
ദില്ലി : പഹൽഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനെതിരെയുള്ള കടുത്ത നടപടികൾക്ക് വേഗം...

ഓപറേഷന്‍ ഡി ഹണ്ട് ; സ്പെഷ്യൽ ഡ്രൈവിൽ 108 പേരെ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: ഓപറേഷന്‍ ഡി ഹണ്ടിന്റെ ഭാ​ഗമായി ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ...

സമൂഹമാധ്യമങ്ങളിലൂടെ നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ സന്തോഷ് വര്‍ക്കി (ആറാട്ടണ്ണന്‍)ക്കെതിരെ കൂടുതല്‍ പരാതികള്‍

0
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ സന്തോഷ് വര്‍ക്കി(ആറാട്ടണ്ണന്‍)ക്കെതിരെ കൂടുതല്‍...