Saturday, April 19, 2025 12:05 pm

സ്വന്തം വീടുകൾക്കുള്ളിലെ അതിക്രമങ്ങൾ തടയുക പുതിയ വെല്ലുവിളി : മനോജ് എബ്രഹാം ഐ പി എസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകര മുനിസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിച്ച സുരക്ഷിത ഭവനം സുരക്ഷിത സമൂഹം എന്ന സംവാദ പരിപാടി സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം ഐപി എസ് ഉദ്ഘാടനം ചെയ്തു. വീടുകൾക്ക് പുറത്ത് നടക്കുന്ന അതിക്രമങ്ങളെക്കാൾ എത്രയോ മടങ്ങാണ് ഇന്ന് സ്വന്തം വീടുകൾക്കുള്ളിൽ നടക്കുന്ന അതിക്രമങ്ങൾ എന്നും ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കേരളത്തിൽ നടന്ന 65 കൊലപാതകങ്ങളിൽ 70 മനുഷ്യജീവനുകൾ നഷ്ടപ്പെട്ടപ്പോൾ അതിൽ അമ്പതും പൊലിഞ്ഞു വീണത് വീടുകൾക്കുള്ളിൽ ആണെന്നത് അതീവ ഗൗരവാർഹമായ കാര്യമാണെന്നും ഇതിൻമേൽ ശരിയായ സുരക്ഷാ നടപടികളും ബോധവൽക്കരണവും സംഘടിപ്പിക്കേണ്ടത് അനിവാര്യമാണെന്നും എഡിജിപി പറഞ്ഞു.

സമൂഹത്തിൽ നടക്കുന്ന അതിക്രമങ്ങൾക്കൊപ്പം വീടുകളില്‍ നടക്കുന്ന അതിക്രമങ്ങളും എങ്ങനെ തടയാം എന്ന വിഷയത്തെ മുൻനിർത്തിയുള്ള ചർച്ചയിൽ ജനപ്രതിനിധികൾ,റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, രക്ഷകർത്താക്കൾ തുടങ്ങി സമൂഹത്തിന്റെ നാനാതുറയിൽ ഉള്ളവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.സംവാദത്തില്‍ ഏറെയും ലഹരിയെകുറിച്ചും കുട്ടികളിലെ കുറ്റവാസനകളെ കുറിച്ചുമായിരുന്നു ചര്‍ച്ച നടന്നത്.കുറ്റവാസന തടയുന്നതിനായി ഒട്ടനവധി പ്രതിവിധികളാണ് സംസാരിച്ചവര്‍ നിർദ്ദേശിച്ചത്. പൊതുസമൂഹത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിനും ശക്തമായ നടപടി സ്വീകരിക്കുന്നതിനുംപോലീസിന് സാധിക്കുമെങ്കിലും വീടുകള്‍ക്കുള്ളില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പരിമിധികളുണ്ടെന്നും .ഗൃഹനാഥന്‍മാരാണ് അത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പ്രധാന പങ്കുവഹിക്കേണ്ടതെന്നും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചവര്‍ പറഞ്ഞു.

പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. വി സുനിൽരാജ് വിഷയാവതരണം നടത്തി. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡണ്ട് കെഎൽ നിഷാന്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കെ എസ് സുദർശൻ ഐപിഎസ് മുഖ്യപ്രഭാഷണം നടത്തി. കൈരളി ന്യൂസ് ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ നൃപൻ ചക്രവർത്തി,കെപിഒഎ സംസ്ഥാന പ്രസിഡണ്ട് ആർ പ്രശാന്ത്, നെയ്യാറ്റിൻകര ഡിവൈഎസ്പി എസ് ഷാജി, കെ പി ഒ എ തിരുവനന്തപുരം സിറ്റി സെക്രട്ടറി എസ് എസ് ജയകുമാർ, കെ പി എ റൂറൽ ജില്ലാ പ്രസിഡണ്ട് ജി എസ് കൃഷ്ണലാൽ എന്നിവർ സംസാരിച്ചു.സംവാദ പരിപാടിക്ക് കെ പി ഒ എ ജില്ലാ സെക്രട്ടറി ആർ കെ ജ്യോതിഷ് സ്വാഗതവും വൈസ് പ്രസിഡന്റ് ബി ഹരിലാൽ നന്ദിയും രേഖപ്പെടുത്തി. ലഹരിക്കെതിരെയും അതിക്രമങ്ങള്‍ക്കെതിരെയും പോലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച മാതൃകാപരമായ ബോധവത്കരണ ക്ലാസിനെ കുറിച്ച് പ്രശംസിച്ചാണ് പങ്കെടുത്തവര്‍ മടങ്ങിയത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിലമ്പൂർ നിയമസഭ സീറ്റ് സി.പി.എമ്മിന്റേതാണെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ

0
തിരുവനന്തപുരം : നിലമ്പൂർ നിയമസഭ സീറ്റ് സി.പി.എമ്മിന്റേതാണെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി....

കൊടുന്തറയില്‍ കാട്ടുപന്നി ഇടിച്ച്‌ സ്‌കൂട്ടർ മറിഞ്ഞ് പത്ര ഏജന്റിന് പരിക്ക്

0
പത്തനംതിട്ട : കുറുകെച്ചാടിയ കാട്ടുപന്നിയെ ഇടിച്ച്‌ സ്‌കൂട്ടർ മറിഞ്ഞ് പത്ര...

റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല

0
കൊച്ചി: ദിവസം കഴിയുന്തോറും റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവിലയില്‍ ശനിയാഴ്ച മാറ്റമില്ല....

പെരുനാട് കുനങ്കര ശബരി ശരണാശ്രമത്തിലെ അന്നദാന മണ്ഡപത്തിന്റെ നിർമാണോദ്ഘാടനം നടന്നു

0
റാന്നി : പെരുനാട് കുനങ്കര ശബരി ശരണാശ്രമത്തിലെ പുതിയ അന്നദാന...