Friday, July 4, 2025 8:43 pm

പാദങ്ങളിലെ വിണ്ടുകീറൽ തടയാം ; ഇതാ നാല് മാർഗങ്ങൾ

For full experience, Download our mobile application:
Get it on Google Play

ഉപ്പൂറ്റി വിണ്ട് കീറുന്നത് പലരെയും അലട്ടുന്ന പ്രശ്നമാണ്. അധിക നേരം നിന്ന് ജോലി ചെയ്യുന്നവരിലാണ് ഈ പ്രശ്നം കണ്ട് വരുന്നത്. കാലാവസ്ഥ കാരണവും ഉപ്പൂറ്റി വിണ്ടു കീറാനുള്ള സാധ്യത കൂടുതലാണ്. ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം എന്ന് നോക്കാം. ഒന്ന്. ഗ്ലിസറിനും റോസ് വാട്ടറും കൊണ്ട് ഉപ്പൂറ്റിയിലെ വിള്ളൽ ഇല്ലാതെയാക്കാൻ സാധിക്കും. ഇത് എങ്ങനെയാണെന്ന് നോക്കാം. ഗ്ലിസറിനും റോസ് വാട്ടറും അൽപം നാരങ്ങ നീരും കൂട്ടി മിക്‌സ് ചെയ്യുക. ഇത് കാലിൽ വിള്ളലുള്ള ഇടത്ത് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് ഉപയോ​ഗിക്കുന്നത് ഉപ്പൂറ്റിയിലെ വിള്ളൽ ഇല്ലാതാക്കാൻ സഹായിക്കുന്നു.

രണ്ട്. ആഴ്ചയിൽ രണ്ട് തവണ കാൽപാദം നാരങ്ങ നീര് ഉപയോ​ഗിച്ച് മസാജ് ചെയ്യുക. പ്രകൃതിദത്ത ആസിഡായ നാരങ്ങനീര് മൃതവും വരണ്ടതുമായ ചർമ്മത്തെ വിഘടിപ്പിക്കാനും നീക്കം ചെയ്യാനും സഹായിക്കും. മൂന്ന്. പാദം നല്ലത് പോലെ കഴുകിയ ശേഷം പ്യുമിക് സ്‌റ്റോൺ ഉപയോഗിച്ച് ഉരച്ച് കഴുകുക. ആഴ്ചയിൽ രണ്ട് തവണ ഇത് ചെയ്യണം. ഇത് പാദത്തിലെ വിള്ളൽ ഇല്ലാതാക്കുന്നു. നാല്. കാൽ നല്ലത് പോലെ കഴുകി ഉണക്കുക. ശേഷം ഒരു സ്പൂൺ വാസലിനും, ഒരു നാരങ്ങയുടെ നീരും ചേർത്ത് ഒരു മിക്സ് ചെയ്ത് വിള്ളലുള്ള ഭാഗങ്ങളിൽ തേച്ച് പിടിപ്പിക്കുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ ; താഴത്തെ അറയിലെ വിവരങ്ങള്‍ കപ്പല്‍ കമ്പനി...

0
കൊച്ചി: വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ. കപ്പലിന്റെ താഴത്തെ അറയിലാണ്...

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

0
കോഴിക്കോട്: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ...

പെരിന്തല്‍മണ്ണ താഴേക്കോട് നിര്‍മാണത്തിലിരുന്ന കമ്മ്യൂണിറ്റി സെന്റര്‍ തകര്‍ന്നു വീണു

0
മലപ്പുറം: പെരിന്തല്‍മണ്ണ താഴേക്കോട് നിര്‍മാണത്തിലിരുന്ന കമ്മ്യൂണിറ്റി സെന്റര്‍ തകര്‍ന്നു വീണു. അരക്കുപറമ്പ്...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
അപേക്ഷ ക്ഷണിച്ചു പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ജന്റര്‍ റിസോഴ്‌സ് സെന്ററിലേക്ക് വിമണ്‍ സ്റ്റഡീസ്/ജന്റര്‍...