തിരുവനന്തപുരം : സപ്ലൈകോയിലെ സബ്സിഡി സാധനങ്ങൾക്ക് വില വർദ്ധിപ്പിക്കുന്നതിനെ കുറിച്ച് പഠിക്കാൻ സർക്കാർ സമിതിയെ നിയോഗിച്ചു. ഭക്ഷ്യ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി വിലവർദ്ധനവിനെക്കുറിച്ച് പരിശോധിച്ച് തീരുമാനമെടുക്കും. സപ്ലൈകോ നിർദേശിച്ച വിലയും സമിതി പരിഗണിക്കും. പൊതു വിപണിയിലെ വില വ്യത്യാസം കൂടി പരിശോധിച്ച ശേഷം ആകും തീരുമാനമെടുക്കുക. സപ്ലൈകോ നൽകിയ ശുപാർശകൾ അതേപടി നടപ്പാക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സർക്കാർ. ഇതേക്കുറിച്ച് വിശദമായി പഠിക്കണമെന്നാണ് സർക്കാർ പറയുന്നത്. ഇതിനായാണ് ഭക്ഷ്യ സെക്രട്ടറി ഉൾപ്പെടുത്തി മൂന്നംഗസമിതിയെ നിയോഗിച്ചത്. ഇവർ സപ്ലൈകോ നൽകിയ ശുപാർശ പരിശോധിച്ച ശേഷം എത്ര ശതമാനം വിലവർധിപ്പിക്കണമെന്ന തീരുമാനം എടുക്കുക. സബ്സിഡി ഇല്ലാത്ത മറ്റു സാധനങ്ങൾക്കും വില വർദ്ധിപ്പിക്കണമെന്ന് ആവശ്യവും സമിതി പരിശോധിക്കും. 40 ശതമാനം വിലവ്യത്യാസം മാത്രം മതിയെന്നാണ് സപ്ലൈകോയുടെ നിലപാട്. ഇതുൾപ്പെടെ സർക്കാർ നിയോഗിച്ച സമിതി പരിശോധിക്കും. കഴിഞ്ഞ ഇടതു മുന്നണി യോഗം സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിക്കാൻ ഭക്ഷ്യമന്ത്രി ജി.ആർ. അനിലിനെ ചുമതലപ്പെടുത്തിയിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.