പത്തനംതിട്ട : പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ കളക്ടറുടെ സ്‌ക്വാഡ് ജില്ലയിലെ എല്ലാ താലൂക്കുകളിലെയും അരി, പലചരക്ക്, പച്ചക്കറി, പഴങ്ങള്‍ തുടങ്ങിയവ വിപണനം ചെയ്യുന്ന കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. 158 പരിശോധനകള്‍ നടത്തിയതില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തതും മതിയായ ലൈസന്‍സുകള്‍ സൂക്ഷിക്കാത്തതും ഉള്‍പ്പെടെയുളള 16 ക്രമക്കേടുകള്‍ കണ്ടെത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്നുളള ദിവസങ്ങളിലും കര്‍ശനമായ പരിശോധനകള്‍ നടത്തുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ എം അനില്‍ അറിയിച്ചു.
വിലക്കയറ്റ നിയന്ത്രണം ; പത്തനംതിട്ടയിലെ വിപണന കേന്ദ്രങ്ങളിൽ പരിശോധന നടത്തി
RECENT NEWS
Advertisment