തിരുവനന്തപുരം : സംസ്ഥാനത്ത് പാൽ വില കൂട്ടുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. വർധനവ് അഞ്ച് രൂപയ്ക്ക് മുകളിലായിക്കും. പാൽ വില കൂട്ടാൻ മിൽമക്ക് അധികാരമുണ്ടെന്നും ക്ഷീര കർഷകരുടെ അഭിപ്രായം കൂടി കേട്ടശേഷമായിരിക്കും പാൽ വില വധിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും മന്ത്രി പറഞ്ഞു. നവംബർ ഇരുപതോടുകൂടി സംഘം ആദ്യ റിപ്പോർട്ട് സമർപ്പിക്കും. പാലുൽപാദനത്തിന്റെ ചെലവായിരിക്കും സംഘം പ്രധാനമായും പഠന വിധേയമാക്കുക. സംസ്ഥാനത്തെ മൂന്ന് മേഖലകളാക്കി തിരിച്ചായിരിക്കും പഠനം.
കാലിത്തീറ്റയുടെ വില വലിയ രീതിയിൽ ഉയർന്നത് കർഷകരെ പ്രതിസസന്ധിയിലാക്കിയിട്ടുണ്ട്. നിലവിൽ ലഭിക്കുന്ന സബ്‌സിഡിത്തുക കണക്കാക്കിയാല്‍ പോലും കർഷകനുണ്ടാവുന്ന നഷ്ടം നികത്താൻ കഴിയുന്നില്ല, അതുകൊണ്ട് പാലിന് ആറു രൂപയെങ്കിലും ഉയർത്തണമെന്ന ആവശ്യം മിൽമയുടെ വിവിധ റീജിയണലുകൾ സർക്കാറിന് മുമ്പാകെ ഉന്നയിച്ചിരുന്നു.
വർധനവ് അഞ്ച് രൂപയ്ക്ക് മുകളിലായിക്കും. പാൽ വില കൂട്ടാൻ മിൽമക്ക് അധികാരമുണ്ടെന്നും ക്ഷീര കർഷകരുടെ അഭിപ്രായം കൂടി കേട്ടശേഷമായിരിക്കും പാൽ വില വർധിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും മന്ത്രി പറഞ്ഞു.
നവംബർ ഇരുപതോടുകൂടി സംഘം ആദ്യ റിപ്പോർട്ട് സമർപ്പിക്കും. പാലുൽപാദനത്തിന്റെ ചെലവായിരിക്കും സംഘം പ്രധാനമായും പഠന വിധേയമാക്കുക. സംസ്ഥാനത്തെ മൂന്ന് മേഖലകളാക്കി തിരിച്ചായിരിക്കും പഠനം. കാലിത്തീറ്റയുടെ വില വലിയ രീതിയിൽ ഉയർന്നത് കർഷകരെ പ്രതിസസന്ധിയിലാക്കിയിട്ടുണ്ട്. നിലവിൽ ലഭിക്കുന്ന സബ്‌സിഡിത്തുക കണക്കാക്കിയാല്‍ പോലും കർഷകനുണ്ടാവുന്ന നഷ്ടം നികത്താൻ കഴിയുന്നില്ല. അതുകൊണ്ട് പാലിന് ആറു രൂപയെങ്കിലും ഉയർത്തണമെന്ന ആവശ്യം മിൽമയുടെ വിവിധ റീജിയണലുകൾ സർക്കാറിന് മുമ്പാകെ ഉന്നയിച്ചിരുന്നു.
ജോലി ഒഴിവ് – ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ – ശമ്പളം 35000 + ഇന്‍സെന്റീവ്
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യോഗ്യരായവരെ ഉടന്‍ ആവശ്യമുണ്ട്. പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. പ്രതിമാസം 35000 രൂപ ലഭിക്കും. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.