മലപ്പുറം : ആഗോള വിപണിയിൽ അലൂമിനിയം വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തി. കഴിഞ്ഞ മൂന്നാഴ്ചക്കിടെ മാത്രം പതിനഞ്ചു ശതമാനം വില വർധനയാണ് ഉണ്ടായത്. ചൈനയിൽ അലൂമിനിയം ഉൽപാദനം കുറഞ്ഞതും ഗിനിയയിൽ പട്ടാള അട്ടിമറി കാരണം കയറ്റുമതി നിലച്ചതുമാണ് പെട്ടെന്ന് വില ഉയരാൻ കാരണമായത്. കേരളത്തിൽ കിലോയ്ക്ക് 150 രൂപവരെയാണ് വില കൂടിയതെന്ന് വ്യാപാരികൾ പറയുന്നു. ഒരു മാസത്തിനിടെ മാത്രം കിലോക്ക് 120 മുതല്‍ 150 രൂപയുടെ വര്‍ദ്ധനവാണ് അലുമിനിയം പാത്രങ്ങൾക്ക് വിപണിയിലുണ്ടായിട്ടുള്ളത്.
അലൂമിനിയത്തിന് തീ വില – മൂന്നാഴ്ചക്കിടെ 15 ശതമാനം വിലവർധന ; കേരളത്തിൽ കൂടിയത് കിലോയ്ക്ക് 150 രൂപവരെ
RECENT NEWS
Advertisment