പത്തനംതിട്ട : പൃഥിരാജ് സുകുമാരനെ നായകനാക്കി ബ്ളസി സംവിധാനം ചെയ്യുന്ന ചിത്രമാണ് ” ആടുജീവിതം ” .
നടൻ പൃഥിരാജ് സുകുമാരനും സംവിധായകൻ ബ്ളസ്സിയും ആടുജീവിതത്തിന്റെ ഷൂട്ടിംഗിനായാണ് ജോർദ്ദനിൽ എത്തിയത്. ഈ വേളയിലാണ് കോറോണ 19ന്റെ പശ്ചാത്തലത്തിൽ ജോർദ്ദാനിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് . ഏപ്രിൽ പത്ത് വരെ ഷൂട്ടിംഗിന് ജോർദ്ദാൻ സർക്കാരിന്റെ അനുമതിയുണ്ട്. ജോർദ്ദാനിലെ മരുഭൂമിയിലാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ആടുജീവിതം ടീമിലെ അംഗങ്ങൾ എല്ലാം സുരക്ഷിതരാണ്.
ബന്യാമിന്റെ പ്രസിദ്ധമായ നോവൽ “ആടു ജീവിതം” ആണ് സിനിമയാകുന്നത്. തിരക്കഥ, സംഭാഷണം ബ്ളസിയും, സംഗീതം ഏ. ആർ. റഹ്മാനും ഛായാഗ്രഹണം കെ. യു. മോഹനനും, എഡിറ്റിംഗ് രാജാ മുഹമ്മദും നിർവ്വഹിക്കുന്നു. കെ.ജി. എ ഫിലിംസിന്റെ ബാനറിൽ കെ.ജി .ഏബ്രഹാമാണ് സിനിമ നിർമ്മിക്കുന്നത്. റസൂൽപൂക്കുട്ടിയാണ് ശബ്ദമിശ്രണം നടത്തുന്നത് .
പൃഥിരാജ് സുകുമാരൻ നജീബ് മുഹമ്മദായും , അമല പോൾ സൈനുവായും, വിനീത് ശ്രീനിവാസൻ മഹറായും, അപർണ്ണ ബാലമുരളി രൂവയായും , ലെന അയിഷയായും. സന്തോഷ് കിഴാറ്റൂർ ഹംസയായും, ആശിഷ് വിദ്യാർത്ഥി ആദിറാമയും , ജോയി ബദാലിനി ജയറാമായും , തലിബ് മുഹമ്മദ് അറബി മാസ്റ്റാറായും വേഷമിടുന്നു.
വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണ സാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് ” ആടുജീവിതം ” പറയുന്നത്.
റിപ്പോര്‍ട്ട് : സലിം പി. ചാക്കോ