തിരുവനന്തപുരം : നെല്ലിമൂടിനു സമീപം കണ്ണറവിളയിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് സിഎസ്ഐ തിരുപുറം സഭയിലെ വൈദികൻ ഷാജി ജോൺ(45) മരിച്ചു. രാവിലെ ഏഴരയോടെയായിരുന്നു സംഭവം. സംഭവസ്ഥലത്തു വച്ചു തന്നെ വൈദികൻ മരിച്ചെന്നാണു വിവരം. സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കും. നെടുമങ്ങാട്, വെസ്റ്റ് മൗണ്ട്, കൊറ്റംപള്ളി, കുറുവിലാഞ്ചൽ തുടങ്ങിയ സഭകളിൽ ശുശ്രൂഷകനായിരുന്നു.
തിരുവനന്തപുരത്ത് ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് അപകടം ; വൈദികൻ മരിച്ചു
RECENT NEWS
Advertisment