Friday, May 16, 2025 6:19 am

സത്യദീപത്തിന്റെ മുന്‍ ചീഫ് എഡിറ്റര്‍ ഫാ. ചെറിയാന്‍ നേരേവീട്ടില്‍ (49) അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപത്തിന്റെ മുന്‍ ചീഫ് എഡിറ്റര്‍ ഫാ. ചെറിയാന്‍ നേരേവീട്ടില്‍ (49) അന്തരിച്ചു. റോഡപകടത്തിൽ തലയ്ക്കു ഗുരുതര പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ഫാ. ചെറിയാന്‍. ഇന്ന് ഹൃദയാഘാതമുണ്ടായതോടെ ആരോഗ്യനില മോശമാകുകയും ഉച്ചയ്ക്ക് രണ്ടു മണിയോടെ മരിക്കുകയുമായിരുന്നു.

എറണാകുളം – അങ്കമാലി അതിരൂപതയിലെ മരട് സെന്റ് ജാന്നാ പള്ളി വികാരിയായിരുന്നു ഫാ.ചെറിയാന്‍ നേരേവീട്ടില്‍. മരടിലെ സ്വകാര്യ ആശുപത്രിയ്ക്കു സമീപം കഴിഞ്ഞ 13ന് രാത്രിയായിരുന്നു അപകടം. നടക്കാനിറങ്ങിയ ഫാ.ചെറിയാനെ ഇതേ ആശുപത്രിയിലെ ജീവനക്കാരന്‍ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫാ.ചെറിയാനെ അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു.

തുടര്‍ന്ന് ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായപ്പോള്‍ വെന്റിലേറ്ററില്‍ നിന്നു മാറ്റിയിരുന്നുവെങ്കിലും ഇന്ന് വീണ്ടും ആരോഗ്യനില മോശമാകുകയായിരുന്നു. നേരത്തെ തന്റെ ഒരു വൃക്ക ദാനം ചെയ്ത വൈദികനാണ് ഫാ. ചെറിയാന്‍ നേരേവീട്ടില്‍. 1971 ജൂണ്‍ എട്ടിനു ഇടപ്പള്ളി തോപ്പില്‍ ഇടവകയിലാണു ജനനം. 1997 ജനുവരി ഒന്നിന് ബിഷപ്പ്  മാര്‍ ജേക്കബ് മനത്തോടത്തില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു. ജീസസ് യൂത്ത് ഇന്റര്‍നാഷണല്‍ കൗണ്‍സിലിന്റെ ചാപ്ലയിനായും സേവനം ചെയ്തിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴിക്കോട്ട് വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി

0
കോഴിക്കോട്: കോഴിക്കോട് മലയമ്മയിൽ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. കോഴിക്കോട് മലയമ്മ സ്വദേശി...

കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം വനം വകുപ്പ് ആരംഭിച്ചു

0
മലപ്പുറം : മലപ്പുറം കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം വനം...

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുഎഇയിലെത്തി

0
അബുദാബി : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുഎഇയിലെത്തി. അബുദാബി വിമാനത്താവളത്തിൽ...

സ്വകാര്യ ബസിന്റെ ചില്ല് എറിഞ്ഞ് തകർത്ത കേസിൽ ഒരാൾ അറസ്റ്റിൽ

0
തൃശൂർ : തൃശ്ശൂരിൽ സ്വകാര്യ ബസിന്റെ ചില്ല് എറിഞ്ഞ് തകർത്ത കേസിൽ...