ന്യൂഡല്‍ഹി : പിംഗലി വെങ്കയ്യയോടുള്ള ആദര സൂചകമായി സാമൂഹിക മാധ്യമ അക്കൗണ്ടിന്‍റെ മുഖചിത്രം ദേശീയ പതാകയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പിംഗലി വെങ്കയ്യയുടെ ജന്മദിനമാണിന്ന്.
എല്ലാ വീടുകളിലും ദേശീയ പതാകയെന്ന യജ്ഞം ഈ മാസം 13 മുതൽ 15 വരെ സംഘടിപ്പിക്കുമെന്നും ‘മൻ കീ ബാത്ത്’ റേഡിയോ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. ദേശീയ പതാക രൂപകൽപന ചെയ്ത പിംഗലി വെങ്കയ്യയുടെ ജന്മവാർഷിക ദിനം മുതൽ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പ്രൊഫൈൽ ചിത്രമായി ദേശീയ പതാക വയ്ക്കണം എന്നായിരുന്നു മോദിയുടെ നിര്‍ദേശം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് കേന്ദ്രമന്ത്രിമാര്‍, ബിജെപി നേതാക്കള്‍ എന്നിവരും പ്രൊഫൈല്‍ ചിത്രം ദേശീയ പതാകയാക്കി. പതിനഞ്ചാം തീയതി വരെ ദേശീയ പതാക പ്രൊഫൈല്‍ ചിത്രമാക്കണമെന്നാണ് മോദിയുടെ നിര്‍ദ്ദേശം. പതിമൂന്ന് മുതല്‍ പതിനഞ്ച് വരെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.