ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാം ഡോസ് കോവിഡ് വാക്സിന്‍ ഡല്‍ഹി എയിംസ് ആശുപത്രിലെത്തി സ്വീകരിച്ചു. മാര്‍ച് ഒന്നിനായിരുന്നു നരേന്ദ്രമോദി കൊവാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. വാക്സിന്‍ സ്വീകരിച്ച വിവരം ട്വറ്ററിലൂടെ മോദി തന്നെയാണ് അറിയിച്ചത്. പഞ്ചാബില്‍നിന്നുള്ള നഴ്സ് നിഷ ശര്‍മയാണ് കുത്തിവെയ്പ് നല്‍കിയത്.
കോവിഡിനെ അതിജീവിക്കാന്‍ നമുക്ക് മുന്നിലുള്ള ചുരുക്കം വഴികളില്‍ ഒന്നാണ് വാക്സിന്‍. വാക്സിനെടുക്കാന്‍ യോഗ്യരായവര്‍ എത്രയും വേഗം തന്നെ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു.