ദില്ലി: കഴിഞ്ഞ 11 വർഷത്തിനിടെ ഇന്ത്യയുടെ പ്രതിരോധമേഖല കൈവരിച്ച നേട്ടങ്ങൾ വിവരിച്ച് അത്ഭുതപൂർവമായ വളർച്ചയെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. കഴിഞ്ഞ 11 വർഷത്തിനിടെ പ്രതിരോധ മേഖലയിൽ ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പ്രതിരോധ ഉൽപാദനത്തിൽ ആധുനികവൽക്കരണത്തിലും സ്വയംപര്യാപ്തതയിലും വന്ന വ്യക്തമായ മുന്നേറ്റം ഇതടയാളപ്പെടുത്തുന്നതായും മോദി പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളുടെ കൂട്ടായ ദൃഢനിശ്ചയത്തിൽ പ്രധാനമന്ത്രി അഭിമാനം പ്രകടിപ്പിച്ചു. പ്രതിരോധത്തിൽ കൂടുതൽ സ്വയംപര്യാപ്തതയിലേക്കും സാങ്കേതിക മികവിലേക്കും ഇന്ത്യയെ നയിക്കാനുള്ള അചഞ്ചലമായ ദൃഢനിശ്ചയത്തെക്കുറിച്ചും മോദി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ വിവരിച്ചു. പ്രതിരോധ ഉൽപാദനത്തിന്റെ കാര്യത്തിൽ ആധുനികവൽക്കരണത്തിലും സ്വയംപര്യാപ്തതയിലും വ്യക്തമായ ശ്രദ്ധ കേന്ദ്രീകരിച്ച് കഴിഞ്ഞ 11 വർഷങ്ങൾ നമ്മുടെ പ്രതിരോധ മേഖലയിൽ കാര്യമായ മാറ്റങ്ങൾ വരുത്തി. ഇന്ത്യയെ കൂടുതൽ ശക്തമാക്കാനുള്ള ദൃഢനിശ്ചയവുമായി ഇന്ത്യയിലെ ജനങ്ങൾ എങ്ങനെ ഒത്തുചേർന്നുവെന്ന് കാണുന്നത് സന്തോഷകരമാണ്- ഇങ്ങനെയാണ് മോദി എക്സിൽ കുറിച്ചത്.
—-
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
കഴിഞ്ഞ 11 വർഷത്തിനിടെ ഇന്ത്യയുടെ പ്രതിരോധമേഖല കൈവരിച്ച നേട്ടങ്ങൾ വിവരിച്ച് അത്ഭുതപൂർവമായ വളർച്ചയെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്
RECENT NEWS
Advertisment