ശ്രീനഗർ: രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് ജമ്മു കശ്മീരിലെത്തും. 1,500 കോടി ചെലവിൽ 84 വികസന പദ്ധതികൾക്കും രണ്ട് ദിവസങ്ങളിലായി അദ്ദേഹം തറക്കല്ലിടും. ഇന്ന് വൈകിട്ട് 6 മണിയോടെ ‘ യുവാക്കളുടെ ശാക്തീകരണവും, ജമ്മു കശ്മീരിന്റെ പരിവർത്തനവും’ എന്ന പരിപാടിയും അദ്ദേഹം അഭിസംബോധന ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കാർഷിക മേഖലകളെ മെച്ചപ്പെടുത്തുന്നതിനായുള്ള പദ്ധതികൾക്കും പ്രധാനമന്ത്രി ഇന്ന് ജമ്മുകശ്മീരിൽ തുടക്കം കുറിക്കും. തുടർന്ന് നാളെ ശ്രീനഗറിലെ എസ്‌കെഐസിസിയിൽ നടക്കുന്ന പത്താമത് അന്താരാഷ്‌ട്ര യോഗാദിന പരിപാടിയ്‌ക്കും പ്രധാനമന്ത്രി നേതൃത്വം നൽകും. ഇവിടെ വച്ച് നടക്കുന്ന സമ്മേളത്തെയും അദ്ദേഹം അഭിസംബോധന ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രധാനമന്ത്രിയുടെ ജമ്മുകശ്മീർ സന്ദർശനത്തിന് മുന്നോടിയായി ശ്രീനഗറിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മൾട്ടി ലയർ സുരക്ഷാ കവചമാണ് പ്രധാനമന്ത്രിയ്‌ക്കായി ഒരുക്കിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.