Thursday, July 3, 2025 7:26 am

അടുത്ത മൂന്ന് ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കുന്നത് അഞ്ച് സംസ്ഥാനങ്ങൾ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: അടുത്ത മൂന്ന് ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കുന്നത് അഞ്ച് സംസ്ഥാനങ്ങൾ. സിക്കിം, പശ്ചിമ ബംഗാൾ, ബീഹാർ, ഉത്തർ പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് പ്രധാനമന്ത്രി സന്ദർശനം നടത്തുക.ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിലാണ് പ്രധാനമന്ത്രി ദീർഘമായ സന്ദർശനം നടത്തുക. മെയ് 29ന് സിക്കിമിലാണ് ആദ്യ സന്ദർശനം. രാവിലെ 11 മണിക്ക് പ്രധാനമന്ത്രി സിക്കിം സംസ്ഥാന ദിന പരിപാടിയിൽ പങ്കെടുക്കും. തുടർന്ന് അന്ന് ഉച്ചയ്ക്ക് ബംഗാളിലെ അലിപുർദുവർ എന്നിടത്ത് മറ്റൊരു പരിപാടിയിൽ പങ്കെടുക്കും. അന്ന് തന്നെ ബിഹാർ പട്നയിലെ എയർപോർട്ട് ഉദ്ഘടനത്തിലും മോദി പങ്കെടുക്കും.

തുടർന്ന് അടുത്ത ദിവസം ഭക്തിയാർപുരിൽ ഭീമൻ റാലിയുണ്ടാകും. ശേഷം പ്രധാനമന്ത്രി കാൻപൂരിലെത്തും. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ശുഭം ദ്വിവേദിയുടെ കുടുംബത്തെ സന്ദർശിക്കാനാണ് കാൻപൂരിലെക്കെത്തുക. മെയ് 31ന് ഭോപ്പാലിലാണ് മോദി ഉണ്ടാകുക. ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ സ്ത്രീകൾ മാത്രം പകെടുക്കുന്ന ഒരു വമ്പൻ റാലിയുടെ ഉദ്‌ഘാടനത്തിനാണ് മോദി എത്തുക. ദൗത്യത്തിന് ശേഷം നടന്ന എല്ലാ രാഷ്ട്രീയ റാലികളിലും മോദി ഓപ്പറേഷൻ സിന്ദൂറിനെ പരാമർശിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന റാലിയിൽ മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിനെ മോദി രൂക്ഷമായി വിമർശിച്ചിരുന്നു. ഭീകരവാദത്തെ അടിച്ചമർത്താൻ 1947ലെ സർക്കാർ ശ്രമിച്ചില്ലെന്നും പട്ടേലിന്റെ ഉപദേശം അന്നത്തെ കോൺഗ്രസ് സർക്കാർ അവഗണിച്ചെന്നുമായിരുന്നു നരേന്ദ്ര മോദി പറഞ്ഞത്.

വിഭജനത്തിന് ശേഷമുള്ള ആദ്യത്തെ രാത്രി തന്നെ കശ്മീരിൽ ഭീകരാക്രമണം ഉണ്ടായി. അന്ന് തൊട്ട് ഇന്ത്യയുടെ ഒരു ഭാഗം പാകിസ്താൻ കയ്യടക്കിയിരിക്കുകയാണ്. അന്ന് തന്നെ ഭീകരതയെ സർക്കാർ വേണ്ട രീതിയിൽ കൈകാര്യം ചെയ്യണമായിരുന്നു. ഇപ്പോൾ ആ ഭീകരവാദത്തിന്റെ ഏറ്റവും മോശമായ രൂപമാണ് നമ്മൾ അനുഭവിക്കുന്നത്. പാക് അധിനിവേശ കാശ്മീർ സൈന്യം പിടിച്ചെടുക്കണമെന്ന് സർദാർ വല്ലഭായി പട്ടേൽ ആഗ്രഹിച്ചെങ്കിലും അന്നത്തെ സർക്കാർ അത് അവഗണിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. നെഹ്റുവിൻ്റെ ചരമ വാർഷിക ദിനത്തിലായിരുന്നു നരേന്ദ്ര മോദിയുടെ പ്രസ്താവന.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവനന്തപുരം പോത്തൻകോട് തെരുവ് നായയുടെ ആക്രമണത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റു

0
തിരുവനന്തപുരം : സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷം. തിരുവനന്തപുരം പോത്തൻകോട് തെരുവ് നായയുടെ...

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍...

വിസിയുടെ നടപടിക്ക് പിന്നാലെ പ്രതിഷേധം ശക്തമാക്കാൻ എസ്എഫ്ഐ

0
തിരുവനന്തപുരം : കേരള സർവ്വകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വിസിയുടെ നടപടിക്ക്...

ഇന്തോ-യുഎസ് വ്യാപാരക്കരാർ കാർഷികമേഖലയെ തകർക്കും – മന്ത്രി പി. പ്രസാദ്

0
തിരുവനന്തപുരം: ഇന്ത്യ-യുഎസ് സ്വതന്ത്ര വ്യാപാരക്കരാർ സംസ്ഥാനത്തിന്റെ കാർഷികമേഖലയെ ഗുരുതരപ്രതിസന്ധിയിലേക്കു നയിക്കുമെന്ന് മന്ത്രി...