തൃശ്ശൂര്‍ : അധോലോക സംഘങ്ങളെപ്പോലും വെല്ലുന്ന കുടിപ്പകയുമായാണ് കേരളത്തിലെ ചില സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍. അമിത പലിശ വാഗ്ദാനംചെയ്ത് നിക്ഷേപങ്ങള്‍ പിന്‍വലിപ്പിച്ചും പ്രലോഭനങ്ങള്‍ നല്‍കി ജീവനക്കാരെ വശത്താക്കിയും എതിരാളികളെ നിലംപരിശാക്കുവാന്‍ പരസ്പരം മത്സരിക്കുകയാണ് പലരും. ഇതില്‍ തോറ്റുപോകുന്നവര്‍ക്ക് തങ്ങളുടെ സ്ഥാപനങ്ങള്‍ പൂട്ടിക്കെട്ടുക മാത്രമേ വഴിയുള്ളൂ. ഇതിലൂടെ സ്ഥാപന ഉടമക്ക് ഒന്നും നഷ്ടപ്പെടുവാനില്ല. ഏറിവന്നാല്‍ 90 ദിവസം റിമാന്‍ഡില്‍ കഴിയേണ്ടിവരും എന്നുമാത്രം. എന്നാല്‍ ആയിരക്കണക്കിന് നിക്ഷേപകരുടെ ജീവിതം ഇതോടെ ശൂന്യതയിലാകും. നിക്ഷേപകരുടെ ദൈന്യതയാര്‍ന്ന മുഖത്തിനു മുമ്പില്‍ പതറാത്ത ഇവര്‍, എങ്ങനെയും എതിരാളികളെ ഒതുക്കുവാനാണ് ശ്രമിക്കുന്നത്.
അന്വേഷണ ഏജന്‍സികള്‍ക്കും വിവിധ ഡിപ്പാര്‍ട്ട്മെന്റ്കള്‍ക്കും രഹസ്യമായി പരാതിയും തെളിവുകളും നല്‍കി സൈലന്റ് ഓപ്പറേഷന്‍ നടത്തുന്നവരുമുണ്ട്. സമാനമായ രീതിയിലാണെന്ന് കരുതുന്നു കോട്ടയം കൊശമറ്റം ഫിനാന്‍സില്‍ ഏതാനും വര്‍ഷം മുമ്പ് നടന്ന പരിശോധനകള്‍. കോട്ടയത്തെ കേന്ദ്ര ഓഫീസിലും ചെയര്‍മാന്റെ വീട്ടിലും കൂടാതെ കേരളത്തിനകത്തും പുറത്തുമുള്ള മുഴുവന്‍ ശാഖകളിലും ഒരേസമയം നടന്ന പരിശോധനകള്‍ ദിവസങ്ങള്‍ നീണ്ടുനിന്നു എന്നാണ് വിവരം. എന്നാല്‍ ഈ വാര്‍ത്ത പുറംലോകം അറിയാതെ ഒതുക്കുവാന്‍ ഇവര്‍ക്ക് കഴിഞ്ഞു. റെയിഡ് വിവരം വാര്‍ത്ത ആയിരുന്നെങ്കില്‍ സ്ഥാപനത്തിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുമായിരുന്നു. അപ്രതീക്ഷിതമായി വലിയൊരു തുക നഷ്ടം വന്നെങ്കിലും പ്രതിസന്ധിയെ അതിജീവിക്കുവാന്‍ മാത്യു കെ.ചെറിയാന് കഴിഞ്ഞു.
കൂണുപോലെ മുളച്ചുപൊങ്ങുന്ന സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഏറ്റവും വളക്കൂറുള്ള മണ്ണാണ് കേരളം. വിവരവും ബുദ്ധിയുമുണ്ടെന്ന് സ്വയം അഹങ്കരിക്കുന്ന മലയാളികളെ പെട്ടെന്ന് വിഡ്ഢികളാക്കാമെന്ന് ബംഗാളിയും നൈജീരിയക്കാരനും ആഫ്രിക്കക്കാരനും വരെ ഇന്ന് മനസ്സിലാക്കിക്കഴിഞ്ഞു. ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജനറല്‍ മാനേജര്‍ (GM), ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ (CEO) തുടങ്ങിയ ഉയര്‍ന്ന പോസ്റ്റില്‍ ഒരു വര്‍ഷം ഇരുന്നാല്‍ മതി, എല്ലാ തട്ടിപ്പും വെട്ടിപ്പും ഇവര്‍ പഠിച്ചിട്ടുണ്ടാകും. പ്രതിമാസം ഒന്നര ലക്ഷം മുതല്‍ രണ്ടര ലക്ഷം രൂപ വരെ ശമ്പളം വാങ്ങിക്കൊണ്ടിരുന്ന ഇവര്‍ ആദ്യം പണികൊടുക്കുന്നത് ജോലി ചെയ്ത കമ്പനിക്കിട്ടുതന്നെയാണ്. >>> പരമ്പര തുടരും. സാമ്പത്തിക തട്ടിപ്പിന്റെ കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ https://pathanamthittamedia.com/category/financial-scams നിക്ഷേപകര്‍ക്കും പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected]