Thursday, April 24, 2025 11:36 am

മുക്കുപണ്ടത്തില്‍ ആടിയുലഞ്ഞ് കോട്ടയത്തെ സ്വകാര്യ പണമിടപാട് സ്ഥാപനം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മുക്കുപണ്ടത്തില്‍ ആടിയുലഞ്ഞ് കോട്ടയത്തെ പ്രമുഖ സ്വകാര്യ പണമിടപാട് സ്ഥാപനം. ആയിരത്തി ഇരുനൂറിലധികം ബ്രാഞ്ചുകള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ ആയിരമായി കുറച്ചിട്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കുവാന്‍ കഴിയുന്നില്ല. പണത്തോടുള്ള ആര്‍ത്തിമൂത്ത് വര്‍ഷത്തില്‍ മൂന്നും നാലും പ്രാവശ്യം ഡിബഞ്ചറുകള്‍ (NCD) ഇറക്കി ജനങ്ങളുടെ കയ്യിലുള്ള പണമൊക്കെ സ്വന്തം കീശയിലാക്കി. കാലാവധി പൂര്‍ത്തിയായ NCD  കളുടെ പണവും പലിശയും മടക്കിനല്കുവാന്‍ ഇരട്ടിതുകയുടെ NCD കള്‍ വീണ്ടും വീണ്ടും ഇറക്കി. ശരിയായി പറഞ്ഞാല്‍ ഒരു മണിചെയിന്‍ മോഡല്‍ ബിസിനസ് ആയിരുന്നു കോട്ടയം കുഞ്ഞച്ചന്‍ നടത്തിയത്. ചെറുപ്പം മുതല്‍ ചിട്ടിയും വട്ടിപ്പലിശയും കണ്ടുവളര്‍ന്ന കുഞ്ഞച്ചന് ഭക്ഷണത്തോടായിരുന്നില്ല, പണത്തോടായിരുന്നു ആര്‍ത്തി മുഴുവനും. വലിയൊരു തുക കറന്‍സിയായി രഹസ്യസങ്കേതത്തില്‍ സൂക്ഷിക്കുന്നുണ്ടെന്നും സംശയിക്കുന്നു.

ഓരോ ഡിബഞ്ചര്‍ ഇഷ്യൂവിലൂടെയും ഒഴുകിയെത്തുന്ന കോടികള്‍ ബിസിനസ്സില്‍ മുടക്കി ലാഭം ഉണ്ടാക്കുവാന്‍ കമ്പനി ഉടമ തയ്യാറായിരുന്നില്ല. ആകെ ചെയ്തിരുന്നത് സ്വര്‍ണ്ണ പണയ ബിസിനസ് മാത്രമാണ്. കമ്പനിയിലേക്ക് എത്തിയ ആയിരക്കണക്കിന് കോടികള്‍ നിയമവിരുദ്ധ മാര്‍ഗ്ഗത്തിലൂടെ കമ്പനിക്കു പുറത്തെത്തിച്ച് സ്വകാര്യ സമ്പാദ്യമാക്കുകയും പിന്നീട് ഇവ ബിനാമി പേരുകളിലേക്ക് മാറ്റുകയും ചെയ്തു. ഇതിനുവേണ്ടി കൊല്ലത്തെ പ്രമുഖ കടയില്‍ നിന്നും കിലോകണക്കിന് മുക്കുപണ്ടം വാങ്ങി ഓരോ ബ്രാഞ്ചിലും തിരുകിക്കയറ്റി. മുമ്പ് ഈ സ്ഥാപനത്തില്‍ പണയം വെച്ചവരുടെ ഐഡി പ്രൂഫുകള്‍ അവരറിയാതെ ഉപയോഗിച്ചുകൊണ്ടായിരുന്നു മുക്കുപണ്ടങ്ങള്‍ പണയമായി വെച്ചത്. ഇത് സംബന്ധിച്ച് ചില മുന്‍ ജീവനക്കാരുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണ്. കിലോ കണക്കിന് മുക്കുപണ്ടങ്ങളാണ് ഓരോ ബ്രാഞ്ചിലുമുള്ളത്. ഇവ കമ്പനിയുടെ ആസ്തിയായി കാണിച്ചാണ് ഓരോ തവണയും ഡിബഞ്ചറുകള്‍ (NCD) ഇറക്കിയിരുന്നത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ കമ്പനിയുടെ NCD കളില്‍ പണം നിക്ഷേപിക്കുവാന്‍ പലരും തയ്യാറാകുന്നില്ല. പരസ്യങ്ങള്‍ നല്‍കിയിട്ടും ഓരോ ഡിബഞ്ചര്‍ ഇഷ്യൂവിലും പ്രതീക്ഷിക്കുന്നതിന്റെ മുപ്പതു ശതമാനംപോലും ലക്‌ഷ്യം കൈവരിക്കുവാന്‍ ഇതുമൂലം കഴിഞ്ഞിരുന്നില്ല. ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് ഈ NBFC. അധികം വൈകാതെ സ്ഥാപനങ്ങള്‍ നിര്‍ത്തുകയോ കൈമാറുകയോ ചെയ്യുമെന്നും കമ്പനിയുടമ പലരോടും പറഞ്ഞിരുന്നു. ബ്രാഞ്ചുകളിലുള്ള പണയ സ്വര്‍ണ്ണം വിറ്റ്‌ നിക്ഷേപകരുടെ പണം നല്‍കുമെന്നാണ് ഇദ്ദേഹം പറയുന്നത്. എന്നാല്‍ ഇതെങ്ങനെ സാധിക്കുമെന്ന കാര്യത്തില്‍ സംശയമുണ്ട്‌. ബ്രാഞ്ചുകളില്‍ ഇരിക്കുന്നതില്‍ ബഹുഭൂരിഭാഗവും കമ്പനി ഉടമ തന്നെ HO ഗോള്‍ഡ്‌ എന്ന പേരില്‍ പണയം വെച്ച മുക്കുപണ്ടങ്ങളാണ്. പിന്നെയുള്ള ഒരു ചെറിയ ശതമാനം സ്വര്‍ണ്ണം, പണയം വെച്ചവര്‍ അറിയാതെ വില്‍ക്കണം. ഇതിലൂടെ 15 ശതമാനം നിക്ഷേപകരുടെപോലും പണം തിരികെ നല്‍കുവാന്‍ കഴിയില്ലെന്ന് വ്യക്തമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിക്ഷേപകര്‍ക്ക് കനത്ത നഷ്ടമാകും ഇതിലൂടെ ഉണ്ടാകുന്നത്. >>> പരമ്പര തുടരും. സാമ്പത്തിക തട്ടിപ്പിന്റെ കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ https://pathanamthittamedia.com/category/financial-scams
നിക്ഷേപകര്‍ക്കും പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected]

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മെത്താംഫിറ്റമിനും കഞ്ചാവും കാറിൽ കടത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

0
കണ്ണൂർ : കണ്ണൂരിൽ മെത്താംഫിറ്റമിനും കഞ്ചാവും കാറിൽ കടത്താൻ ശ്രമിച്ച പ്രതിയെ...

പഹൽഗാം ഭീകരാക്രമണത്തിൽ ഹമാസിൻ്റെ ഇടപെടലുണ്ടോ എന്ന് പരിശോധന

0
ശ്രീനഗ‍ർ : പഹൽഗാം ഭീകരാക്രമണത്തിൽ പലസ്‌തീനിലെ ഹമാസിൻ്റെ ഇടപെടലുണ്ടോ എന്നതും ഇന്ത്യ...

ഏറ്റവും ഉയർന്ന താപനിലയിൽ ഒഡിഷ ; ക്ലാസുകൾക്ക് വേനലവധി പ്രഖ്യാപിച്ചു

0
ജാർസുഗുഡ : 1953ന് ശേഷം റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയർന്ന താപനിലയിൽ...

ഐഎസ്‌ഐഎസിന്റെ പേരില്‍ ഗൗതം ഗംഭീറിന് വധഭീഷണി

0
ഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് മുഖ്യപരിശീലകനും ബിജെപി മുന്‍ എംപിയുമായ ഗൗതം...