ന്യൂഡൽഹി: സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ സ്കോളർഷിപ്പ് പദ്ധതിയുടെ ഭാഗമായി പ്രവേശനം നേടിയ ബിപിഎൽ വിദ്യാർത്ഥികളിൽനിന്ന് മുഴുവൻ ഫീസ് വാങ്ങരുതെന്ന് സുപ്രീംകോടതി. അധികമായി നൽകിയ ഫീസ് മൂന്ന് മാസത്തിനകം മടക്കിനൽകണം സ്വാശ്രയ മെഡിക്കൽ കോേളജുകളിലെ ബിപിഎൽ വിദ്യാർത്ഥികൾക്ക് ചെലവുകുറഞ്ഞ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുള്ള സഞ്ചിത നിധിയിലേക്ക് എൻആർഐ വിദ്യാർത്ഥികളിൽനിന്ന് വാങ്ങുന്ന ഫീസിന്റെ ഒരു ഭാഗം നൽകണമെന്ന് സംസ്ഥാന സർക്കാർ 2018 ജൂൺ ആറിന് ഉത്തരവിറക്കിയിരുന്നു. ഇത് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ സ്വാശ്രയ കോേളജുകളും സംസ്ഥാന സർക്കാരും എൻആർഐ വിദ്യാർത്ഥികളും വ്യത്യസ്ത ആവശ്യങ്ങളുമായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സ്വാശ്രയ കോേളജുകളുടെ അപ്പീൽ ഭാഗികമായി അനുവദിച്ചും സംസ്ഥാന സർക്കാരിന്റെയും എൻആർഐ വിദ്യാർത്ഥികളുടെയും ഹർജികൾ തള്ളിയുമാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ഹൈക്കോടതിയുടെ 2020 ജൂലായ് 23-ലെ വിധിയിൽ ഭേദഗതിയും വരുത്തി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033