Thursday, June 27, 2024 6:18 pm

സർക്കാർ ആശുപത്രിയിലെ സൗകര്യങ്ങൾ ഉപയോഗിച്ച് ഡോക്ടറുടെ സ്വകാര്യ ചികിത്സ ; ഗുരുതര പിഴവെന്ന് മനുഷ്യാവകാശ കമ്മിഷൻ

For full experience, Download our mobile application:
Get it on Google Play

എറണാകുളം: അങ്കമാലി താലൂക്ക് ആശുപത്രിയുടെ സൗകര്യങ്ങൾ പണ സമ്പാദന മാർഗ്ഗമായി കണ്ട് പ്രസവ ചികിത്സക്കെത്തിയ യുവതിയെ മാനസികവും ശാരീരികവും സാമ്പത്തികവുമായി ബുദ്ധിമുട്ടിച്ച ഡോക്ടർക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടി വരുമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇതിനു മുമ്പ് ഗൈനക്കോളജിസ്റ്റായ ഡോക്ടറെ നേരിൽ കേൾക്കാനും കമ്മീഷൻ തീരുമാനിച്ചു. ജൂലൈ 5 ന് ആലുവ ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ ഡോ. നീക്കോ ഇനീസ് നേരിട്ട് ഹാജരാകണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശിച്ചു. ഡോക്ടർക്കെതിരെ ഗുരുതര പരാമർശങ്ങളടങ്ങിയ റിപ്പോർട്ട് കമ്മീഷന് സമർപ്പിച്ച ആരോഗ്യവകുപ്പ്, ഡോക്ടർക്കെതിരെ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് പരാമർശിക്കാത്തത് ആശ്ചര്യപ്പെടുത്തുന്നതായും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

അമലാപുരം അയ്യമ്പുഴ സ്വദേശിനി 2022 നവംബർ 8 നാണ് അങ്കമാലി താലൂക്ക് ആശുപത്രിയിൽ സിസേറിയനിലൂടെ ആൺകുഞ്ഞിന് ജന്മം നൽകിയത്. ആശുപത്രിയിൽ പ്രസവം നടക്കുന്നതുവരെ ഡോ. നീക്കോയുടെ സ്വകാര്യ ക്ലിനിക്കിലായിരുന്നു ചികിത്സ. പ്രസവത്തിന് ശേഷം മുറിവിൽ അസഹനീയമായ വേദനയും പഴുപ്പും അനുഭവപ്പെട്ടു. കൊച്ചിയിലെ സ്വകാര്യാശുപത്രിയിൽ നടത്തിയ ചികിത്സക്ക് ശേഷമാണ് മുറിവുണങ്ങിയത്. എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസറിൽ നിന്നും കമ്മീഷൻ അന്വേഷണ റിപ്പോർട്ട് വാങ്ങി. അന്വേഷണത്തിൽ ഗുരുതര പിഴവുകൾ കണ്ടെത്തിയതിനെ തുടർന്ന് ഡോ. നീക്കോയുടെ സർക്കാരുമായുള്ള കരാർ റദ്ദാക്കാൻ നിർദ്ദേശം നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. 2021 മുതൽ പരാതിക്കാരി ഡോ. നീക്കോയുടെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. മാസം 5000 രൂപയിൽ കൂടുതൽ ചിലവ് വരുന്ന ചികിത്സയാണ് നടത്തിയത്. യൂറോപ്യൻ രീതിയിലുള്ള ചികിത്സയാണ് നടത്തുന്നതെന്നാണ് പരാതിക്കാരിയെ ധരിപ്പിച്ചത്.

പ്രസവ ദിവസം വരെ ഡോക്ടർ വയർ പരിശോധിക്കുകയോ ഉള്ള് പരിശോധിക്കുകയോ ചെയ്തിട്ടില്ലെന്ന് സർക്കാർ കണ്ടെത്തി. പ്രസവത്തിനായി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് തലേന്ന് ഡോക്ടറുടെ ഡ്രൈവർ ഉണ്ണിയെ 6000 രൂപ ഏൽപ്പിച്ചു. സർക്കാർ ആശുപത്രിയിലെ ചികിത്സക്ക് 50,000 രൂപയായത് ന്യായീകരിക്കാനാവില്ലെന്ന് അന്വേഷണസംഘം കണ്ടെത്തി. രണ്ടാഴ്ചയിലൊരിക്കൽ സ്കാനിംഗിന് വിധേയയാക്കി. മുറിവ് പഴുത്തപ്പോൾ ഫലപ്രദമായ ചികിത്സ നൽകിയില്ല. ഡോ. നീക്കോ ഇൻഫെക്ഷൻ നിയന്ത്രണ പരിശീലനം നേടിയിട്ടില്ല. മുറിവ് പഴുത്ത ശേഷം 32 ദിവസത്തോളം വിദഗ്ദ്ധ ചികിത്സ നൽകിയില്ല. ആശുപത്രിയിലെ മറ്റ് മുതിർന്ന ഡോക്ടർമാരുടെ ഉപദേശം ഡോക്ടർ നീക്കോ വാങ്ങിയിട്ടില്ല. തന്നോട് മനുഷ്യത്വരഹിതമായി പെരുമാറിയെന്നും വ്യത്തിഹീനമായ സാഹചര്യത്തിലാണ് ചികിത്സ നടത്തിയതെന്നും പരാതിക്കാരി കമ്മീഷനെ അറിയിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയിൽ പ്രതിഷേധം ; ലാത്തിച്ചാർജിൽ രാഹുൽ മാങ്കൂട്ടത്തിലിന് പരുക്ക്

0
ദില്ലി : നീറ്റ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയിൽ യൂത്ത് കോൺ​ഗ്രസ്...

എലിമുള്ളുംപ്ലാക്കലിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

0
കോന്നി : തണ്ണിത്തോട് റോഡിൽ എലിമുള്ളുംപ്ലാക്കൽ കാട്ടുമുറി ഭാഗത്ത് നിയന്ത്രണം വിട്ട...

പ്രവാസി ക്ഷേമനിധി പ്രവർത്തനങ്ങൾ ത്വരിതപെടുത്തണം : പ്രവാസി ഫെഡറേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി

0
പത്തനംതിട്ട : പ്രവാസി ക്ഷേമനിധി പെൻഷൻ അർഹരായവർക്ക് കാലതാമസം കൂടാതെ നൽകുക,...

രൂക്ഷമായ കടൽക്ഷോഭം ; എടവനക്കാട് പഞ്ചായത്തിൽ നാളെ ഹർത്താലിന് ആഹ്വാനം

0
കൊച്ചി: രൂക്ഷമായ കടൽക്ഷോഭത്തിന് പിന്നാലെ എറണാകുളം എടവനക്കാട് പഞ്ചായത്തിൽ നാളെ രാവിലെ...