തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ വൈദ്യുതിമേഖല സ്വകാര്യവത്ക്കരിക്കുന്ന നീക്കം വൈദ്യുതി വിലവർധനവിന് കാരണമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ എസ് ഇ ബിയുടെ 400 കെ വി ഗ്യാസ് ഇൻസുലേറ്റഡ് സബ്‌സ്റ്റേഷൻ കോട്ടയത്ത് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സ്വകാര്യവത്കരണ നീക്കം വൈദ്യുതി വിലവർധനവിന് കാരണമാകുന്നുവെന്നും ഈ അനിയന്ത്രിതമായ ചാർജ് വർധനവ് നിയന്ത്രിച്ച് നിർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൻ്റെ ഊർജ്ജ മേഖലയെ കാലത്തിൻ്റെ ആവശ്യത്തിനനുസരിച്ച് വികസിപ്പിക്കാനുള്ള പദ്ധതിയാണ് സർക്കാർ നടപ്പാക്കി വരുന്നത്. വിവിധ പദ്ധതികൾ വിജയകരമായി പൂർത്തിയായി വരുന്നുവെന്നും അവ ഉടൻ ലക്ഷ്യത്തിലെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരണക്കാർക്ക് താങ്ങാവുന്ന വിലയ്ക്ക് വൈദ്യുതി ലഭ്യമാക്കണം എന്ന് സംസ്ഥാന സർക്കാരിന് നിർബന്ധമുണ്ടെന്നും കേരളം പരിമിതമായ തോതിൽ മാത്രമേ ചാർജ് വർദ്ധിപ്പിക്കൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.