കണ്ണൂർ: കണ്ണൂർ സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് എതിരായ സിംഗിൾ ബെഞ്ച് വിധിയ്ക്ക് എതിരെ ഹൈക്കോടതിയില്‍ അപ്പീലുമായി പ്രിയ വർഗീസ്. സിംഗിൾ ബെഞ്ച് വിധി നിയമപരമല്ലെന്നും അധ്യാപന പരിചയത്തെ വിലയിരുത്തുന്നതിൽ സിംഗിൾ ബെഞ്ചിന് വീഴ്‌ച പറ്റിയെന്നും പ്രിയ അപ്പീലിൽ ചൂണ്ടിക്കാട്ടി.
തനിക്ക് 11 വർഷവും 20 ദിവസത്തെയും അധ്യാപന പരിചയമുണ്ട്. സ്‌റ്റുഡന്‍റ് സർവ്വീസ് ഡയറക്‌ടർ ചുമതല അധ്യാപനമല്ലെന്ന കണ്ടെത്തൽ തെറ്റാണ്. അധ്യാപനം നാല് ചുവരുകൾക്കുള്ളിലെ പഠിപ്പിക്കൽ ആണെന്ന് ജഡ്‌ജ് ധരിച്ചു. യുജിസി ചട്ടുപ്രകാരം നിയമനത്തിന് യോഗ്യതയുണ്ടെന്നും പ്രിയ വർഗീസ് സമർപ്പിച്ച അപ്പീലില്‍ പറയുന്നു.
നേരത്തെ പ്രിയ വർഗ്ഗീസിന് മതിയായ അദ്ധ്യാപന പരിചയമില്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ജോസഫ് സ്‌കറിയയുടെ ഹർജി അംഗീകരിച്ചു കൊണ്ടായിരുന്നു കോടതി ഉത്തരവ്. അസോ. പ്രൊഫസർ റാങ്ക് പട്ടിക റദ്ദാക്കുകയും ചെയ്‌തിരുന്നു. അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് വേണ്ടത് എട്ട് വർഷത്തെ അദ്ധ്യാപന പരിചയമാണ്. എൻഎസ്എസ് കോർഡിനേറ്റർ പദവി അദ്ധ്യാപന പരിചയമായി കണക്കാക്കാനാകില്ല. ഗവേഷണ കാലഘട്ടവും അദ്ധ്യാപന പരിചയമാകില്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
യുജിസിയുടെ നിബന്ധനകൾക്കപ്പുറം പോകാൻ കോടതിയ്ക്ക് കഴിയില്ല. യുജിസി റെഗുലേഷൻ ആണ് പ്രധാനം എന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. പ്രിയ വർഗ്ഗീസിന്റെ വാദം സാധൂകരിക്കാനാകില്ലെന്നും അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് പ്രിയ വർഗ്ഗീസിന് മതിയായ യോഗ്യതയില്ലെന്നും കോടതി അറിയിച്ചിരുന്നു.
സ്റ്റുഡന്റ് ഡയറക്ടർ പദവി അദ്ധ്യാപന പരിചയമായി കണക്കാക്കാൻ സാധിക്കില്ല. എൻഎസ്എസ് കോർഡിനേറ്റർ പദവി പരിചയമായി കണക്കാക്കാനാകില്ല. ഈ കാലയളവിൽ അദ്ധ്യാപന പരിചയമുണ്ടെന്ന് കാണിക്കാൻ പ്രിയയുടെ കൈവശം മതിയായ രേഖകളില്ലെന്ന് കോടതി നിരീക്ഷിച്ചു. സാമൂഹിക സേവനത്തിൽ പരിചയമുണ്ടാക്കലാണ് എൻഎസ്എസിന്റെ ചുമതലയെന്നും കോടതി വ്യക്തമാക്കിയിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033