തിരുവനന്തപുരം: കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമന നടപടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചു. കണ്ണൂര്‍ സര്‍വകലാശാല മലയാളം അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിലാണ് നടപടി. പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് ലഭിച്ചതിനെതിരെ പരാതി ഉയര്‍ന്നിരുന്നു. ചാന്‍സലര്‍ എന്ന അധികാരം ഉപയോഗിച്ചാണ് ഗവര്‍ണറുടെ നടപടി. കണ്ണൂര്‍ വൈസ് ചാന്‍സലറുടെ വാദങ്ങള്‍ ഗവര്‍ണര്‍ തളളി. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണർ കാരണം കാണിക്കൽ നോട്ടിസ് നൽകി. നിയമന നടപടിയുമായി ബന്ധപ്പെട്ട മറ്റ് കേന്ദ്രങ്ങള്‍ക്കും നോട്ടിസ് നല്‍കി.
കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം ഗവര്‍ണര്‍ മരവിപ്പിച്ചു
RECENT NEWS
Advertisment