ഗുവാഹത്തി: തേയിലത്തോട്ടത്തില്‍ തൊഴിലാളികള്‍ക്കൊപ്പം കൊളുന്ത് നുള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അമസിലെ സാധുരു ടീ ഗാര്‍ഡനിലാണ് പ്രിയങ്ക എത്തിയത്. കൊട്ടയും പിറകില്‍ തൂക്കി കൊളുന്ത് നുള്ളുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
കേരളത്തിലെ സന്ദര്‍ശനത്തിനിടെ, രാഹുല്‍ ഗാന്ധി മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോയത് ഏറെ ചര്‍ച്ചയായിരുന്നു. മീന്‍പിടുത്തത്തിന്റെ ബുദ്ധിമുട്ടുകളും തൊഴിലാളികളുടെ പ്രശ്‌നങ്ങളും നേരിട്ടറിയാനായിരുന്നു കടലില്‍ പോയതെന്ന് പിന്നീട് രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. കടലില്‍ പോയി മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ ചാടുകയും ചെയ്തിരുന്നു.