ദില്ലി: കൊവിഡ് നിരീക്ഷണത്തിലായതിനാല്‍ നേമത്തെ പ്രചാരണം റദ്ദാക്കി പ്രിയങ്ക ഗാന്ധി. കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്ന പശ്ചാത്തലത്തിലാണ് പ്രിയങ്ക തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ റദ്ദാക്കിയത്. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് പ്രിയങ്ക നിരീക്ഷണത്തില്‍ പോയത്. ഇന്ന് അസമിലേക്ക് പോകാനിരുന്നതാണ് പ്രിയങ്ക. നാളെ തമിഴ്നാട്ടില്‍ വന്ന് അതിനുശേഷം കേരളത്തിലേക്ക് വരാനായിരുന്നു പദ്ധതി. പ്രചാരണം അവസാനിക്കുന്ന ദിവസം നേമം കഴക്കൂട്ടം എന്നീ മണ്ഡലങ്ങളില്‍ പ്രചാരണം നടത്താനായിരുന്നു പ്രിങ്കയുടെ തീരുമാനം.
പ്രിയങ്ക കൊവിഡ് നിരീക്ഷണത്തില്‍ ; നേമത്തെ പ്രചാരണം റദ്ദാക്കി
RECENT NEWS
Advertisment