ഡല്‍ഹി : കൊറോണ വ്യാപനം തടയാന്‍ ശക്തമായ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ട ആവശ്യകതയെ കുറിച്ച് വിശദീകരിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കൈകള്‍ കഴുകുന്ന രീതി വിശദീകരിച്ച് കൊണ്ടാണുള്ള വീഡിയോ ആണ് പ്രിയങ്ക ട്വിറ്ററില്‍ പങ്കുവെച്ചത്. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും വ്യാജ വാര്‍ത്തകളില്‍ വിശ്വസിക്കരുതെന്നും പ്രിയങ്ക വീഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്.
ചെറുതാണെങ്കിലും നിങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നുണ്ടോ? ഇത് കൊറോണ വൈറസിനെതിരെ പോരാടാനും വിജയിക്കാനും സഹായിക്കും, പ്രിയങ്ക ട്വീറ്റ് ചെയ്തു. വൈറസിനെകുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. നമ്മുക്ക് എല്ലാവര്‍ക്കും ഉത്തരവാദിത്തമുള്ള പൗരന്‍മാരാകാം. കൊറോണയെ തുരത്താനുള്ള ബോധവത്കരണത്തില്‍ നമുക്കും പങ്കാളികള്‍ ആകാം, പ്രിയങ്ക പറഞ്ഞു.
ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും 60 സെക്കന്റ് വരുന്ന വീഡിയോയില്‍ പ്രിയങ്ക പറയുന്നു. നമ്മള്‍ എല്ലാവരും ഒരേ അവസ്ഥയിലാണ് ഉളളത്. നമ്മള്‍ ഒറ്റക്കെട്ടായി കൊറോണയെ നേരിടുക തന്നെ ചെയ്യും പ്രിയങ്ക പറഞ്ഞു.
രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 333 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 77 പേര്‍ക്കാണ് രോഗം സ്ഥിരികരീച്ചത്. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 13 സംസ്ഥാനങ്ങളിലാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
കേരളത്തില്‍ ഇന്നലെ മാത്രം 12 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 6 പേര്‍ കാസര്‍ഗോഡും കണ്ണൂരിലും എറണാകുളത്തും 3 പേര്‍ വീതവുമാണ്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 52 ആയി. 53013 പേര്‍ ആണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 52785 വീടുകളിലും 228 പേര്‍ ആശുപത്രികളിലുമാണ്. ലോകത്ത് 10,000 ത്തിന് മുകളില്‍ ആളുകളാണ് കൊറോണയെ തുടര്‍ന്ന് മരിച്ചത്. 2.3 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അതിനിടെ കൊറോണ വ്യാപനം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതകര്‍ഫ്യൂവിന് തുടക്കമായി. രാവിലെ ഏഴ് മുതല്‍ രാത്രി 9 വരെ ജനം പുറത്തിറങ്ങാതെ വീട്ടിലിരിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. എല്ലാ സംസ്ഥാനങ്ങളും ജനതാ കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
क्या आप छोटी-छोटी सावधानियां बरत रहे हैं? आपकी ये सावधानियां कोरोना वायरस के खिलाफ लड़ाई को मजबूत करेंगी।
जागरूक नागरिक की तरह सावधानियों को अपने जीवन का हिस्सा बनाएं और इसके बारे में जागरूकता फैलाएं।#SafeHands pic.twitter.com/hlhQ1gysWb
— Priyanka Gandhi Vadra (@priyankagandhi) March 21, 2020