പ്രമേഹം സൈലന്റ് കില്ലര്‍ എന്ന ഗണത്തില്‍ പെടുത്താവുന്ന ഒന്നാണ്. വേണ്ട രീതിയില്‍ നിയന്ത്രിയ്ക്കാതിരുന്നാല്‍ ശരീരത്തിലെ മിക്കവാറും അവയവങ്ങളെ ഇത് ബാധിച്ച് മരണത്തിലേയ്ക്ക് വരെ തള്ളിയിടും. അറ്റാക്കും സ്‌ട്രോക്കുമെല്ലാം പ്രമേഹ കാരണമായി വരാവുന്ന ഒന്നാണ്. പ്രമേഹവുമായി ഭക്ഷണത്തിന് അഭേദ്യമായ ബന്ധമുണ്ടെന്നതാണ് വാസ്തവം. ചില ഭക്ഷണങ്ങള്‍ പ്രമേഹം വര്‍ധിക്കാനും ചിലത് കുറയ്ക്കാനും സഹായിക്കുന്നവയാണ്. പ്രമേഹം സൈലന്റ് കില്ലര്‍ എന്ന ഗണത്തില്‍ പെടുത്താവുന്ന ഒന്നാണ്. വേണ്ട രീതിയില്‍ നിയന്ത്രിയ്ക്കാതിരുന്നാല്‍ ശരീരത്തിലെ മിക്കവാറും അവയവങ്ങളെ ഇത് ബാധിച്ച് മരണത്തിലേയ്ക്ക് വരെ തള്ളിയിടും. അറ്റാക്കും സ്‌ട്രോക്കുമെല്ലാം പ്രമേഹ കാരണമായി വരാവുന്ന ഒന്നാണ്. പ്രമേഹവുമായി ഭക്ഷണത്തിന് അഭേദ്യമായ ബന്ധമുണ്ടെന്നപ്രമേഹത്തിന് വിരുദ്ധമായ ഇത്തരം ഭക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ചോറ്.
പ്രത്യേകിച്ചും മലയാളികള്‍ക്ക് പ്രിയ ഭക്ഷണമായ ചോറ് പ്രമേഹ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്ന് തന്നെയാണ്. കാര്‍ബോഹൈഡ്രേറ്റ് സമ്പുഷ്ടമാണ് ചോറ്. എന്നാല്‍ ചോറ് ഒഴിവാക്കാന്‍ പലര്‍ക്കും സാധിയ്ക്കില്ല. ദിവസവും രണ്ടു നേരമെങ്കിലും ചോറ് നിര്‍ബന്ധമായവര്‍ പലരുമുണ്ട്. പകരം മറ്റേത് ഭക്ഷണം കഴിച്ചാലും തൃപ്തി വരാത്തവര്‍. ഇത്തരക്കാര്‍ എന്ത് ചെയ്യും എന്നതാണ് ചോദ്യം. ചോറ് പ്രമേഹം വര്‍ദ്ധിപ്പിയ്ക്കാതിരിയ്ക്കാന്‍ ചില പ്രത്യേക രീതികളില്‍ കഴിക്കുന്നത് ഗുണം നല്‍കുമെന്ന് പറയപ്പെടുന്നു. ചോറ് വേവിയ്ക്കുന്ന രീതി ഇതില്‍ പെടുന്നു. പലരും കഞ്ഞിവെള്ളം ഊറ്റിക്കളയാതെ തന്നെ അല്‍പം വെള്ളം വെച്ച് അരി വേവിച്ച് ചോറാക്കുന്നവരാണ്. അതായത് വെള്ളം തീരെ ഊറ്റാതെ വേവിയ്ക്കുന്നവര്‍. വെള്ളം തിളപ്പിച്ച് ഇതിലേയ്ക്ക് അരിയിട്ട് തിളച്ച് കഴിയുമ്പോള്‍ മുകള്‍ഭാഗത്തായി പാട പോലുള്ള വസ്തു കാണാം. ഇതാണ് സ്റ്റാര്‍ച്ച്. ഇത് നീക്കാം. വീണ്ടും നല്ലതുപോലെ വെളളം ഒഴിച്ച് അരി വെന്തു കഴിഞ്ഞാല്‍ വെള്ളം മുഴുവന്‍ ഊറ്റിക്കളഞ്ഞ് ഉപയോഗിയ്ക്കാം.