ആമസോണിലെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലും ഫ്ലിപ്പ്കാർട്ടിലെ ബിഗ് ബില്യൺ ഡേയ്സ് സെയിലും ഒരുമിച്ച് ഒരേദിവസം എത്തിയിരിക്കുകയാണ്. ഉപയോക്താക്കൾക്ക് വമ്പൻ ഡിസ്കൗണ്ടുകൾ വാഗ്ദാനം ചെയ്തുകൊണ്ടാണ് ഈ രണ്ട് ഇ-കൊമേഴ്സ് വമ്പന്മാരുടെയും ഫെസ്റ്റിവൽ സെയിൽ എത്തിയിരിക്കുന്നത്. സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് ഇവ ഒരുക്കിയിരിക്കുന്നത്. ഏത് വില വിഭാഗത്തിലുള്ള സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും അനുയോജ്യമായ നിരവധി ഓഫറുകൾ ആമസോണും ഫ്ലിപ്പ്കാർട്ടും നൽകുന്നുണ്ട്. എങ്കിലും നല്ലൊരു 5ജി ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 25,000 രൂപയിൽ താഴെ വിലയിൽ മികച്ച ഓപ്ഷനുകൾ കണ്ടെത്താൻ സാധിക്കും. ഏറ്റവുമധികം 5ജി ഫോണുകൾ പുറത്തിറങ്ങുന്നത് ഈ വില വിഭാഗത്തിലാണ്.
സാംസങ്, വൺപ്ലസ്, റിയൽമി, ആപ്പിൾ, മോട്ടറോള, തുടങ്ങി പ്രമുഖ ബ്രാൻഡുകളുടെയെല്ലാം 5ജി സ്മാർട്ട്ഫോണുകൾക്ക് വൻ ഡിസ്കൗണ്ട് ഫെസ്റ്റിവൽ സെയിലിൽ ഉറപ്പായിട്ടുണ്ട്. ഇതിൽ 25,000 രൂപയിൽ താഴെ വിലയിൽ ഒരു 5ജി ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തെരഞ്ഞെടുക്കാൻ അനുയോജ്യമായ സ്മാർട്ട്ഫോണുകളിൽ ചിലത് ഇവിടെ പരിചയപ്പെടാം.
നത്തിങ് ഫോൺ 1: 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.55 ഇഞ്ച് OLED ഡിസ്‌പ്ലേ, സ്നാപ്ഡ്രാഗൻ 778G പ്ലസ് ചിപ്സെറ്റ്, 50MP ഡ്യുവൽ റിയർ ക്യാമറ, 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,500mAh ബാറ്ററി എന്നിവയുമായാണ് നത്തിങ്ഫോൺ 1 എത്തുന്നത്. ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് സെയിലിൽ ഇത് 23,999 രൂപ പ്രാരംഭവിലയിൽ ലഭ്യമാകും.
വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി: 120Hz ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 695 ചിപ്‌സെറ്റ്, 108MP ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം, 67W SuperVOOC ചാർജിനുള്ള പിന്തുണ എന്നിവയുമായാണ് ഈ 5ജി സ്മാർട്ട്ഫോൺ എത്തുന്നത്. 19,999 രൂപ പ്രാരംഭ വിലയിൽ ലഭ്യമായിട്ടുള്ള ഈ സ്മാർട്ട്ഫോൺ ഫെസ്റ്റിവൽ സെയിൽ സമയത്ത് 17,499 രൂപയ്ക്ക് ലഭ്യമാകും.
മോട്ടോ ജി54 5ജി: മീഡിയടെക് ഡൈമൻസിറ്റി 7020 ചിപ്‌സെറ്റ്, 50എംപി ഡ്യുവൽ റിയർ ക്യാമറ, 33W ഫാസ്റ്റ് ചാർജിങ്ങുള്ള 6,000എംഎഎച്ച് ബാറ്ററി, 12ജിബി റാം എന്നിവയുമായാണ് മോട്ടോ ജി 54 5 ജി വരുന്നത്. 13,999 രൂപ പ്രാരംഭ വിലയുള്ള ഈ സ്മാർട്ട്ഫോൺ ഫെസ്റ്റിവൽ സമയത്ത് കുറഞ്ഞ വിലയിൽ ലഭ്യമാകും.
വിവോ ടി2 പ്രോ 5ജി: മീഡിയടെക് ഡിമെൻസിറ്റി 7200 ചിപ്‌സെറ്റ്, 6.7 ഇഞ്ച് FHD+ ഡിസ്‌പ്ലേ, 64MP ഡ്യുവൽ റിയർ ക്യാമറ, 8GB റാം, 4,600mAh ബാറ്ററി എന്നിവ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. 23,999 രൂപ പ്രാരംഭവിലയുള്ള ഈ 5ജി ഫോണും ഫെസ്റ്റിവൽ സമയത്ത് ഡിസ്കൗണ്ട് സഹായത്തോടെ കുറഞ്ഞ വിലയിൽ വാങ്ങാം.
റിയൽമി 11 പ്രോ 5ജി: ഡിമെൻസിറ്റി 7050 ചിപ്‌സെറ്റ്, 120Hz കർവ്ഡ് ഡിസ്‌പ്ലേ, 100MP റിയർ ക്യാമറ, 67W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000 mAh ബാറ്ററി എന്നിവയുമായാണ് റിയൽമി 11 പ്രോ 5G വരുന്നത്. ഇന്ത്യയിൽ 23,999 രൂപ പ്രാരംഭ വിലയിൽ ലഭ്യമാകുന്ന ഈ സ്മാർട്ട്ഫോണും ഫെസ്റ്റിവൽ സമയത്ത് വാങ്ങാൻ പരിഗണിക്കാം.
ഐക്യൂ Z7 പ്രോ 5ജി : 6.7 ഇഞ്ച് AMOLED ഡിസ്‌പ്ലേ, ഡിമെൻസിറ്റി 7200 ചിപ്‌സെറ്റ്, 64MP ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം, 66W ഫാസ്റ്റ് ചാർജിങ് എന്നിവയുമായി എത്തുന്ന മികച്ചൊരു 5ജി സ്മാർട്ട്ഫോൺ ആണ്.
ഐക്യൂ Z7 പ്രോ 5ജി. 24,999 രൂപ പ്രാരംഭവിലയുള്ള ഈ ഫോൺ ഫെസ്റ്റിവൽ സമയത്ത് വൻ ഡിസ്കൗണ്ടിൽ ലഭ്യമാകും.