പത്തനംതിട്ട : സാമൂഹ്യനീതി വകുപ്പ് പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, ലോ & റിസര്‍ച്ച് ഫൗണ്ടേഷന്റേയും സംയുക്ത ആഭിമുഖ്യത്തിലും ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ ജന്മ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ അനുസ്മരണവും പ്രൊബേഷന്‍ പക്ഷാചരണ പരിപാടികളുടേയും ജില്ലാതല ഉദ്ഘാടനം ജില്ലാ സെഷന്‍സ് ജഡ്ജ് കെ.ആര്‍ മധുകുമാര്‍ നിര്‍വഹിച്ചു.
പക്ഷാചരണത്തിന്റെ ഭാഗമായി പ്രൊബേഷന്‍ അഥവാ നല്ല നടപ്പ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റവുമായി ബന്ധപ്പെട്ട കോടതി, പ്രോസിക്യൂഷന്‍, പോലീസ്, ജയില്‍ വകുപ്പുകളുടെ ഏകോപനം, പ്രൊബേഷന്‍ സംവിധാനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പരിശീലന പരിപാടിയും സംഘടിപ്പിച്ചു. പ്രൊബേഷന്‍ വെല്ലുവിളികളും അവസരങ്ങളും കോടതി വിധി ന്യായങ്ങളുടെ അവലോകനവും സംബന്ധിച്ച് കേരള ജുഡീഷ്യല്‍ അക്കാദമിയുടെ അഡീഷണല്‍ ഡയറക്ടര്‍ കെ.അനന്തകൃഷ്ണ നാവഡ ക്ലാസ് എടുത്തു.
ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ജെ.ഷംലാ ബീഗം അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ദേവന്‍ കെ.മേനോന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ആര്‍.പ്രദീപ്കുമാര്‍, പത്തനംതിട്ട നര്‍ക്കോട്ടിക് ഡി.വൈ.എസ്.പി. ആര്‍.പ്രദീപ്കുമാര്‍, അഡ്വ.ജിനോ എം കുര്യന്‍, കേരള അസോസിയേഷന്‍ ഫോര്‍ പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് സെക്രട്ടറി ഡോ.ഐപ്പ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. പ്രൊബേഷന്‍ ഓഫീസര്‍ സി.എസ് സുരേഷ്‌കുമാര്‍ സ്വാഗതവും അനുപമ നന്ദിയും പറഞ്ഞു.