പത്തനംതിട്ട : ഗുണനിലവാര പരിശോധനയില്‍ കമ്പനി തള്ളിയ ഉല്‍പ്പന്നങ്ങള്‍ ഓണ വിപണിയിലേക്ക് വന്‍തോതില്‍ ഒഴുകുന്നു. എയര്‍ കണ്ടീഷണറും ഫ്രിഡ്ജും മൈക്രോവേവും വന്‍ വിലക്കുറവില്‍ വാങ്ങുന്നതിന് മുമ്പ് ഒന്നല്ല ഒമ്പതുവട്ടം ആലോചിക്കണം. ആരും നല്‍കാത്ത സൌജന്യങ്ങള്‍ വാരിക്കോരി തരുന്ന ഷോറൂമുകള്‍ വിറ്റഴിക്കുന്നത് ആരും വാങ്ങാത്ത ഉല്‍പ്പന്നങ്ങളാണെന്ന് പലര്‍ക്കും അറിയില്ല. പത്രത്തിന്റെ മുന്‍ പേജിലെ നെടുനീളന്‍ പരസ്യത്തിലൂടെ ജനങ്ങളെ കബളിപ്പിക്കുകയാണ് പലരും ചെയ്യുന്നത്. ഗ്യാരണ്ടിയും വാറണ്ടിയും ഒക്കെ പറഞ്ഞാലും എഴുതി സീല്‍ ചെയ്ത് തന്നാലും ഒന്നും നടക്കില്ല. പലര്‍ക്കും കേസുമായി കണ്‍സ്യൂമര്‍ കോടതികള്‍ കയറിയിറങ്ങേണ്ടി വരുന്നു. കോടികള്‍ വാരിയെറിഞ്ഞുള്ള പരസ്യം മാത്രമല്ല …പൂര്‍ണ്ണമായി ശീതീകരിച്ച ഷോറൂമിന്റെ മുമ്പില്‍ എത്തിയാല്‍ വാഹനം പാര്‍ക്ക് ചെയ്യുവാന്‍ സഹായിക്കുന്ന കിങ്കരന്മാര്‍, വണ്ടിയില്‍ നിന്ന് ഇറങ്ങിയാല്‍ പുഞ്ചിരിയോടെ ആനയിക്കുവാന്‍ യുവതീയുവാക്കള്‍….അകത്ത് കയറിയാല്‍ പിന്നെ കസ്റ്റമര്‍ ഒഴുകിനീങ്ങുകയാണ് ….ചായയും കാപ്പിയും ..അല്ലെങ്കില്‍ പഴച്ചാര്‍. ഓരോ കമ്പിനിയുടെയും ഗുണഗണങ്ങള്‍ വാഴ്ത്തിപ്പാടുന്ന സെയിസ് എക്സിക്യൂട്ടീവുകള്‍. ഫ്രിഡ്ജിന്റെ വില ചോദിക്കാന്‍ കയറിയവനെക്കൊണ്ട് ഫ്രിഡ്ജും എ.സിയും വാങ്ങിപ്പിക്കുന്ന ബിസിനസ് തന്ത്രം…..അതും ഗുണനിലവാര പരിശോധനയില്‍ കമ്പനി തള്ളിയ ഉല്‍പ്പന്നങ്ങള്‍. >>> തുടരും
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1