പത്തനാപുരം : സാംസ്‌കാരിക പ്രവര്‍ത്തകനും അധ്യാപകനും മുന്‍ ദേവസ്വം ബോര്‍ഡ് മെമ്പറുമായിരുന്ന പ്രഫ.ഡി.ശശിധരന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് എസ്.വിക്രമന്. കൊല്ലം ജില്ല സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, കിംസാറ്റ് സഹകരണ ആശുപത്രി ചെയര്‍മാന്‍ തുടങ്ങിയ മേഖലകളില്‍ നടത്തിയ സേവനം പരിഗണിച്ചാണ് അവാര്‍ഡ്. പതിനയ്യായിരം രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്.
മേയ് 15ന് ഉച്ചക്ക് ഒന്നിന് ഗാന്ധിഭവനില്‍ നടക്കുന്ന ചടങ്ങ് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്യും. വനിതാ കമീഷന്‍ അംഗം ഡോ.ഷാഹിദാ കമാല്‍ അധ്യക്ഷത വഹിക്കും. ഗാന്ധിഭവന്‍ ഡയറക്ടറും സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗവുമായ ഡോ.പുനലൂര്‍ സോമരാജന്‍ അവാര്‍ഡ് സമ്മാനിക്കും.