Tuesday, July 8, 2025 12:45 am

പ്രൊഫ. കെ.വി.തമ്പി പതിനൊന്നാമത് അനുസ്മരണവും മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്ക്കാരം സജിത്ത് പരമേശ്വരനും നൽകി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രശസ്ത അദ്ധ്യാപകനും സാഹിത്യക്കാരനും നടനും പത്ര പ്രവർത്തകനുമായിരുന്ന പ്രൊഫ. കെ.വി തമ്പിയുടെ പതിനൊന്നാമത് അനുസ്മരണം പ്രൊഫ. കെ.വി തമ്പി സൗഹ്യദ വേദിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട പ്രസ് ക്ലബ് ഹാളിൽ നടന്നു. സാംസ്കാരിക മേഖലയെ സജീവമാക്കാൻ നിരവധി പ്രവർത്തനങ്ങൾ നടത്തിയ കെ.വി. തമ്പിയുടെ ഓർമ്മകളുമായി സാഹിത്യ, മാധ്യമ, സുഹൃത്ത് മേഖലയിലെയും പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. പ്രതിഭാശേഷിയുണ്ടായിട്ടും അവഗണിക്കപ്പെട്ടവർ സമൂഹത്തിലുണ്ടെന്നും തമ്പിമാഷിനെപോലെയുള്ളവർ ഇതിന് ഉദാഹരണമാണ്. ഇതോടനുബന്ധിച്ച് മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്ക്കാരം മംഗളം ദിനപത്രം സ്പെഷ്യൽ കറസ്പോണ്ടൻ്റും പ്രസ് ക്ലബ് പത്തനംതിട്ട ജില്ല പ്രസിഡൻ്റുമായ സജിത് പരമേശ്വരന് നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ നൽകി.

പ്രസ്സ് ക്ലബ് മുൻ ജില്ല പ്രസിഡൻ്റ് സണ്ണി മർക്കോസ് പ്രൊഫ. കെ.വി തമ്പി അനുസ്മരണം നടത്തി. പത്തനംതിട്ട പ്രസ് ക്ലബ് ജില്ല സെക്രട്ടറി എ.ബിജു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.കെ.വി.തമ്പി സൗഹൃദ വേദി സെക്രട്ടറി സലിം പി. ചാക്കോ, സാം ചെമ്പകത്തിൽ , ബിജു കുര്യൻ , വിനോദ് ഇളകൊള്ളൂർ , ടി.എം ഹമീദ് ,
സുനീൽ മാമ്മൻ കൊട്ടുപ്പള്ളിൽ, ടി.എ പാലമൂട് , പ്രീത് ചന്ദനപ്പള്ളി , അഡ്വ പി.സി.ഹരി , ജി.വിശാഖൻ ,അഡ്വ.ഷബീർ അഹമ്മദ് , പ്രസാദ് എം. ജെ , എസ്. ഷാജഹാൻ എന്നിവർ അനുസ്മരണം നടത്തി. അവാർഡ് ജേതാവ് സജിത്ത് പരമേശ്വരൻ മറുപടി പ്രസംഗം നടത്തി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും

0
ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്- പട്ടികവര്‍ഗം...

അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വായനാപക്ഷാചരണ താലൂക്ക് സമാപനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായനാപക്ഷാചരണ സമാപനവും...

കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ് പദ്ധതിയുടെ ജില്ലയിലെ മൂന്നാമത്തെ പ്രാദേശിക...

0
പത്തനംതിട്ട : കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ്...