ന്യൂഡൽഹി: വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകളിൽ മോശം ഭക്ഷണം വിതരണം ചെയ്ത സംഭവത്തിൽ അടിയന്തര ഇടപെടലാവശ്യപ്പെട്ട് പ്രൊഫ. കെവി തോമസ്. ട്രെയിനുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിൻറെ ഗുണനിലവാരം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറിൻറെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായ പ്രൊഫ. കെ.വി. തോമസ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകി. വന്ദേഭാരത്, രാജധാനി പോലുള്ള പ്രീമിയം ട്രെയിനുകളിൽ പോലും ഭക്ഷണത്തിൻറെ നിലവാരം, ശുചിത്വം, സമയക്രമം എന്നിവയിൽ വലിയ പിഴവുകൾ ഉണ്ടെന്നുള്ള പരാതികൾ മാധ്യമങ്ങളിലുടെയും നേരിട്ടും ലഭിച്ചതിൻറെ പശ്ചാത്തലത്തിലാണ് റേയിൽവേ മന്ത്രിയെ വിവരം കത്തിലൂടെ അറിയിച്ചതെന്ന് കെവി തോമസ് പ്രസ്താവനയിൽ അറിയിച്ചു. ഭക്ഷണത്തിൻറെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും സമയക്രമത്തിലെ വ്യതിയാനം സമയോചിതമായി യാത്രക്കാരെ അറിയിക്കുന്നതിനും ശുചിത്വം ഉറപ്പാക്കുന്നതിനും മന്ത്രിയുടെ അടിയന്തര ഇടപെടൽ വേണമെന്നും കത്തിൽ കെ.വി തോമസ് ആവശ്യപ്പെട്ടു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033