കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പു നടക്കുന്ന പുതുപ്പള്ളില്‍ കഴിഞ്ഞ 50 വര്‍ഷത്തെ വികസന പിന്നോക്കാവസ്ഥയും ഭാവി വികസനവുമാണ് എല്‍.ഡി.എഫ് ജനങ്ങളുടെ മുന്നില്‍ ചര്‍ച്ച ചെയ്യുന്നതെന്ന് എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ 6 പഞ്ചായത്തുകള്‍ എല്‍.ഡി.എഫ് വന്‍ഭൂരിപക്ഷത്തിലാണ് ഭരിക്കുന്നത്. കോട്ടയം ജില്ലയിലെ ഏക വികസന പിന്നോക്ക മണ്ഡലമാണ് പുതുപ്പളളിയെന്ന് ലോപ്പസ് മാത്യു പറഞ്ഞു. തെരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍.ഡി.എഫ് ഒരുങ്ങി കഴിഞ്ഞു. ഉമ്മന്‍ ചാണ്ടിയോടുള്ള സ്‌നേഹം യു.ഡി.എഫിനോട് അവിടെ ഇല്ല. യു.ഡി.എഫ് ഘടകകക്ഷികള്‍ക്ക് അവിടെ വോട്ട് ബാങ്കുകളുമില്ലെന്നും ലോപ്പസ് മാത്യു പറഞ്ഞു.
ബൂത്തു തലത്തില്‍ എല്‍.ഡി.എഫ് പ്രചാരണത്തിന് ഉടന്‍ തുടക്കും കുറിക്കും. സെപ്റ്റംബര്‍ അഞ്ചാം തീയതി പ്രഖ്യാപിച്ചിരിക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍വ്വ സജ്ജമാണ്. തിരഞ്ഞെടുപ്പിനെ പൂര്‍ണമായും രാഷ്ട്രീയമായി കാണുന്ന കേരളത്തിലെയും പുതുപ്പള്ളിയിലെയും ജനങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തുവാന്‍ വേണ്ടി ഇടതു മുന്നണി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ് ഈ മാസം ആറാം തീയതി ജില്ലയിലെയും പുതുപ്പള്ളി നിയോജകമണ്ഡലത്തിലെയും മുന്നണിയോഗം കൂടുകയും തെരഞ്ഞെടുപ്പിനെ നേരിടാന്‍ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. 8 പഞ്ചായത്തുകളിലെ 182 ബൂത്ത് കമ്മിറ്റികളും ഉടനടി കൂടാന്‍ അന്ന് തന്നെ തീരുമാനമെടുത്തിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഏറ്റവും അടുത്ത ദിവസം കാര്യങ്ങള്‍ ചിട്ടയായി നടത്തുമെന്നും ഇടതുമുന്നണി നേട്ടങ്ങളും പുതുപ്പള്ളിയിലെ യഥാര്‍ത്ഥ അവസ്ഥയും ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും കണ്‍വീനര്‍ പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു.