Monday, July 7, 2025 6:43 pm

പ്രോജക്ട് എക്‌സ് പദ്ധതി : സ്‌കൂൾ അധ്യാപകർക്ക് ലൈംഗിക വിദ്യാഭ്യാസ പരിശീലനം നൽകുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് പോക്‌സോ കേസുകൾ (ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണം) വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, സ്‌കൂൾ അധ്യാപകർക്ക് ലൈംഗിക വിദ്യാഭ്യാസത്തിൽ പരിശീലനം നൽകുന്നു. കുട്ടികൾക്കെതിരായ അതിക്രമം പ്രതിരോധിക്കുക ലക്ഷ്യമിട്ടാണ് 1,000 ലോവർ, അപ്പർ പ്രൈമറി സ്‌കൂൾ അധ്യാപകർക്ക് ലൈംഗിക വിദ്യാഭ്യാസത്തിൽ പരിശീലനം നൽകുക. പ്രോജക്ട് എക്‌സ് എന്ന പേരിൽ തിരുവനന്തപുരത്തെ 500 സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകർക്കാണ് പദ്ധതി തുടങ്ങുന്നത്. സംസ്ഥാനത്ത് പ്രതിവർഷം 4,500 ലധികം പോക്‌സോ കേസുകളാണ് ഉണ്ടാകുന്നത്.

എന്നാൽ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ചെറുക്കാൻ പല അധ്യാപകർക്കും പരിശീലനം ഇല്ലെന്നും, ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് മതിയായ അറിവ് ഇല്ലെന്നും അടുത്തിടെ നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു. കനൽ ഇന്നൊവേഷൻസ് എന്ന എൻജിഒ 220 അധ്യാപകരിൽ നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്. മിക്ക അധ്യാപകർക്കും സമ്മതം നൽകുന്നതിനുള്ള പ്രായം, ജെൻഡർ ഐഡന്റിറ്റി, ലൈംഗിക അവയവങ്ങളുടെ പേരുകൾ തുടങ്ങിയ അടിസ്ഥാന അറിവുകൾ പോലുമില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് കനൽ ഇന്നൊവേഷൻസ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഗൈഡ്ഹൗസ് ഇന്ത്യ എന്നിവയുമായി സഹകരിച്ച് തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ പ്രോജക്ട് എക്‌സ് പദ്ധതി നടപ്പാക്കുന്നത്.

ചൂഷണം ചെറുക്കാൻ കുട്ടികൾക്ക് ഫലപ്രദമായ പിന്തുണ നൽകാനുള്ള പരിശീലനം അധ്യാപകർക്ക് നൽകുന്നതിന് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. പ്രോജക്ട് എക്‌സ് പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കണമെന്ന് തിരുവനന്തപുരം ജില്ലാ ഭരണകൂടം സംസ്ഥാന സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ട്. ‘നമ്മുടെ കുട്ടികളെ സംരക്ഷിക്കുന്നതിന് നമുക്ക് സ്വീകരിക്കാൻ കഴിയുന്ന ഏറ്റവും ഫലപ്രദമായ നടപടികളിൽ ഒന്നാണ് ശരിയായ അറിവ് നൽകി നമ്മുടെ അധ്യാപകരെ ശാക്തീകരിക്കുക എന്നത്.’ ‘പ്രൊജക്ട് എക്‌സ് വഴി, അവബോധം സൃഷ്ടിക്കുക മാത്രമല്ല, ദുരുപയോഗങ്ങൾ തിരിച്ചറിയാനും തടയാനും പ്രതികരിക്കാനും കഴിയുന്ന വിശ്വസ്തരായ മുതിർന്നവരുടെ ഒരു ശൃംഖല കെട്ടിപ്പടുക്കുകയും ചെയ്യുന്നു. ഈ മാതൃക തിരുവനന്തപുരത്ത് അർത്ഥവത്തായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.’ തിരുവനന്തപുരം ജില്ലാ കലക്ടർ അനുകുമാരി ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

‘അധ്യാപകരുടെ ക്ലസ്റ്റർ പരിശീലനത്തിൽ പ്രോജക്റ്റ് എക്‌സ് ഉൾപ്പെടുത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ശുപാർശ ചെയ്തിട്ടുണ്ട് എന്നും തിരുവനന്തപുരം ജില്ലാ കലക്ടർ കൂട്ടിച്ചേർത്തു. മാനസികസാമൂഹിക വികസനം, ലിംഗ ബന്ധങ്ങൾ, കുട്ടികളുടെ സംരക്ഷണ നിയമങ്ങൾ, ലൈംഗിക വിദ്യാഭ്യാസത്തിൽ കുട്ടികളുമായുള്ള ഫലപ്രദമായ ആശയവിനിമയം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സമഗ്രമായ നാല് ഭാഗങ്ങളുള്ള ഒരു മൊഡ്യൂൾ പരിശീലന പരിപാടിയിൽ ഉൾപ്പെടുന്നു. കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും അതിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനും അധ്യാപക ശേഷി വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യവും കനൽ ഇന്നൊവേഷൻസ് ഡയറക്ടർ ആൻസൺ പി ഡി അലക്‌സാണ്ടർ ചൂണ്ടിക്കാട്ടി. ‘സുരക്ഷിതവും സുരക്ഷിതമല്ലാത്തതുമായ സ്പർശനങ്ങളെക്കുറിച്ചും അടിസ്ഥാന ശുചിത്വത്തെക്കുറിച്ചും കുട്ടികളെ ബോധവൽക്കരിക്കുന്നതിൽ അധ്യാപകരുടെ പങ്ക് നിർണായകമാണ്. അദ്ദേഹം പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിപ ; 9 പേരുടെ സാമ്പിൾ പരിശോധന ഫലം നെഗറ്റീവ്, സമ്പർക്ക പട്ടികയിൽ 208...

0
പാലക്കാട്: പാലക്കാട് ജില്ലയിൽ നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു....

വയനാട് സിപിഎമ്മിൽ വീണ്ടും പൊട്ടിത്തെറി

0
കൽപ്പറ്റ: വയനാട് സിപിഎമ്മിൽ വീണ്ടും പൊട്ടിത്തെറി. വിഭാഗീയത ആരോപിച്ച് കോട്ടത്തറ എരിയ...

ബസ് സമരത്തിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ ബസ്സുകളും സര്‍വീസിനിറക്കാന്‍ സര്‍ക്കുലര്‍

0
തിരുവനന്തപുരം: നാളത്തെ ബസ് സമരത്തിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ ബസ്സുകളും സര്‍വീസിനിറക്കാന്‍...

സ്‌കൂൾ, കോളജ് ഹോസ്റ്റലുകളുടെ പേര് സാമൂഹിക നീതി ഹോസ്റ്റലുകൾ എന്ന് മാറ്റാനൊരുങ്ങി തമിഴ്‌നാട് സർക്കാർ

0
ചെന്നൈ: തമിഴ്‌നാട് സർക്കാർ ഉടമസ്ഥതയിലുള്ള സ്‌കൂൾ, കോളജ് ഹോസ്റ്റലുകളുടെ പേര് 'സാമൂഹിക...